x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

69-ാമത് തെ​ക്ക​ന്‍ കു​രി​ശു​മ​ല തീ​ര്‍​ഥാ​ട​നത്തിനു കൊടിയേറി


Published: March 17, 2026 05:41 AM IST | Updated: March 17, 2026 05:42 AM IST

വെ​ള്ള​റ​ട: പ്ര​സി​ദ്ധ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ തെ​ക്ക​ന്‍ കു​രി​ശു​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​നു കൊ​ടി​യേ​റി. കു​രി​ശു​മ​ല വി​ശു​ദ്ധ പ​ത്താം പീ​യു​സി​ന്‍റെ പ​ള്ളി​യി​ൽ​നി​ന്നും വി​ശ്വാ​സ പ്ര​ഘോ​ഷ​ണ പ​താ​ക പ്ര​യാ​ണം ന​ട​ന്നു.

വൈ​കു​ന്നേ​രം 5.30ന് ​നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത ബി​ഷ​പ് ഡോ. ​ഡി. സെ​ല്‍​വ​രാ​ജ​ന്‍ തീ​ര്‍​ഥാ​ട​ന പ​താ​ക ഉ​യ​ര്‍​ത്തു​ക​യും പ്രാ​രം​ഭ പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു. നെ​റു​ക​യി​ല്‍ ന​ട​ന്ന തീ​ര്‍​ഥാ​ട​ന പ​താ​ക ഉ​യ​ര്‍​ത്ത​ലി​നും ദി​വ്യ​ബ​ലി​യ്ക്കും ഫാ. ​അ​ജീ​ഷ് ക്രി​സ്തു മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. സം​ഗ​മ വേ​ദി​യി​ലും ആ​രാ​ധ​നാ​ചാ​പ്പ​ലി​ലും നെ​റു​ക​യി​ലും ന​ട​ന്ന വി​വി​ധ ശൂ​ശ്രൂ​ഷ​ക​ള്‍​ക്കു ഫാ. ​ഡോ. അ​ലോ​ഷ്യ​സ് സ​ത്യ​നേ​ശ​ന്‍, ഫാ. ​ജെ​റാ​ള്‍​ഡ് മ​ത്യാ​സ്, ഫാ. ​അ​നു, സി, ​ഫാ. ജോ​സ​ഫ് അ​നി​ല്‍ എ​ന്നി​വ​ര്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

രാ​വി​ലെ 9.30ന് ​ഈ​ശോ എ​ന്‍റെ തീ​ര്‍​ഥാ​ട​ന ല​ക്ഷ്യം എ​ന്ന വി​ഷ​യ​ത്തി​ല്‍ ഏ​യ്ഞ്ച​ല്‍​സ് മീ​റ്റ് 2026 കു​ട്ടി​ക​ളു​ടെ സം​ഗ​മം ന​ട​ന്നു. ലി​റ്റി​ല്‍​വേ അ​സോ​സി​യേ​ഷ​ന്‍ ഉ​ണ്ട​ന്‍​കോ​ട് ഫൊ​റോ​ന നേ​തൃ​ത്വം ന​ല്‍​കി. ഫാ. ​ഫ്രാ​ങ്ക്‌​ളി​ന്‍ വി​ക്ട​ര്‍, ഫാ.​ജോ​സ​ഫ് അ​നി​ല്‍, ഫാ. ​ര​തീ​ഷ് മാ​ര്‍​ക്കോ​സ്, ഫാ. ​ഷാ​ര്‍​മി​ന്‍ ജോ​സ്, ജ​യ​ന്തി കു​രി​ശു​മ​ല എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. രാ​ത്രി എ​ട്ടി​നു സം​ഗ​മ വേ​ദി​യി​ല്‍ ന​ട​ന്ന ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യാ​നു​ഭ​വ ധ്യാ​നം, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ആ​ശീ​ര്‍​വാ​ദം എ​ന്നി​വ​യ്ക്ക് ഫാ. ​ജെ​റാ​ള്‍​ഡ് മ​ത്യാ​സ് നേ​തൃ​ത്വം ന​ല്‍​കി. 8.30 നും 11 ​നും ക്രി​സ്തീ​യ സം​ഗീ​താ​ര്‍​ച്ച​ന​യും ന​ട​ന്നു.

Tags : nattu vishesham 69th Southern Cross Pilgrimage

Recent News

Corehub Up