കരിഞ്ചാപ്പാടി ആലുങ്ങൽ സിദീഖിന്റെ വീട്ടുപരിസരത്തുനിന്ന് വൈറ്റ് ഗാർഡ് പ്രവർത്തകർ തേനീച്ചക്കൂട് നീക്കംചെയ്തപ്പോൾ.
കരിഞ്ചാപ്പാടി: ആലുങ്ങൽ സിദീഖിന്റെ വീട്ടുപരിസരത്ത് ഭീഷണിയുയർത്തിയ തേനീച്ചക്കൂട് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകർ സുരക്ഷിതമായി നീക്കം ചെയ്തു.
തുടർന്ന് വാർഡ് മെംബർ കെ.പി. ഹരിദാസിന്റെ നേതൃത്വത്തിൽ വൈറ്റ് ഗാർഡ് പ്രവർത്തകരുടെ സഹായം തേടി.
സ്ഥലത്തെത്തിയ വൈറ്റ് ഗാർഡ് പ്രവർത്തകർ തേനീച്ചക്കൂട് എടുത്തുമാറ്റി. യൂത്ത് ലീഗ് കുറുവാ മേഖല ജനറൽ സെക്രട്ടറി മൊയ്തീൻ, വൈറ്റ് ഗാർഡ് കോ ഓർഡിനേറ്റർ ഷറഫുദീൻ പഴമള്ളൂർ, മുസ്തഫ മീനാർക്കുഴി, അഫ്നാസ് കോട്ടോല, അനസ് കോട്ടോല, ഷമീം പരവക്കൽ, ഫാരിസ് കരിഞ്ചാപ്പാടി തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Local News Nattuvishesham beehive removed