x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ടു​ത്ത വേ​ന​ല്‍​ച്ചൂ​ടി​ല്‍ വെ​ന്തു​രു​കി നാ​ടും ന​ഗ​ര​വും


Published: April 22, 2026 10:06 PM IST | Updated: April 22, 2026 10:06 PM IST

തൊ​ടു​പു​ഴ: കാ​ര്യ​മാ​യ തോ​തി​ല്‍ വേ​ന​ല്‍​മ​ഴ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ജി​ല്ല​യി​ല്‍ ക​ന​ത്ത ചൂ​ട് തു​ട​രു​ന്നു. ലോ​റേ​ഞ്ച് മേ​ഖ​ല​ക​ളി​ല്‍ പ​ക​ല്‍​ച്ചൂ​ട് 37 ഡി​ഗ്രി​ക്ക് മു​ക​ളി​ലാ​ണ്. ഹൈ​റേ​ഞ്ച് മേ​ഖ​ല​ക​ളി​ലും ക​ന​ത്ത വേ​ന​ല്‍ ജ​ന​ങ്ങ​ളെ ചു​ട്ടു പൊ​ള്ളി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ഏ​ല​പ്പാ​റ ചെ​മ്മ​ണ്ണ് വാ​ക​ക്കാ​ട് ഭാ​ഗ​ത്ത് ത​ടി​പ്പ​ണി ചെ​യ്യു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി​ക്കു സൂ​ര്യാ​ത​പ​മേ​റ്റി​രു​ന്നു. ജി​ല്ല​യി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വേ​ന​ല്‍​മ​ഴ ല​ഭി​ച്ചെ​ങ്കി​ലും താ​ത്കാ​ലി​കാ​ശ്വാ​സ​മാ​യെ​ന്ന​ല്ലാ​തെ ചൂ​ടി​നെ ചെ​റു​ക്കാ​ന്‍ പ​ര്യാ​പ്ത​മാ​യി​ട്ടി​ല്ല.

പ​ര​ക്കെ മ​ഴ ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ വേ​ന​ല്‍​ച്ചൂ​ടി​ന് ആ​ശ്വാ​സ​മാ​കൂ. കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രും പു​റം​ജോ​ലി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​രു​മെ​ല്ലാം കൊ​ടും​ചൂ​ടി​ല്‍ വ​ല​യു​ക​യാ​ണ്. രാ​ത്രി ഫാ​നോ എ​സി​യോ ഇ​ല്ലാ​തെ കി​ട​ന്നു​റ​ങ്ങാ​നും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തി​നി​ടെ ഇ​ട​യ്ക്കി​ടെ വൈ​ദ്യു​തി മു​ട​ക്കി കെ​എ​സ്ഇ​ബി​യും ജ​ന​ങ്ങ​ളെ വി​യ​ര്‍​പ്പി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ കാ​ര്‍​ഷി​ക മേ​ഖ​ല​യെ​യും ചൂ​ട് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ഏ​ല​ത്തോ​ട്ട​ങ്ങ​ളെ വേ​ന​ല്‍ കാ​ര്യ​മാ​യ തോ​തി​ല്‍ ബാ​ധി​ച്ചുക​ഴി​ഞ്ഞു.

മാ​ര്‍​ച്ച് ഒ​ന്നുമു​ത​ല്‍ ഇ​ന്ന​ലെ രാ​വി​ലെ വ​രെ ജി​ല്ല​യി​ല്‍ ല​ഭി​ച്ച​ത് 74.8 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ്. സാ​ധാ​ര​ണ ല​ഭി​ക്കാ​റു​ള്ള​ത് 153.6 മി​ല്ലി​മീ​റ്റ​ര്‍. 51 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണ് ജി​ല്ല​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ വ​ര്‍​ഷം വേ​ന​ലി​ല്‍ 76 ശ​ത​മാ​നം അ​ധി​ക​മ​ഴ ല​ഭി​ച്ചി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ വേ​ന​ല്‍​മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. മ​ഴ​യ്‌​ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റി​നും മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ട്.

ജീ​വ​നെ​ടു​ത്ത് ഇ​ടി​മി​ന്ന​ല്‍

ഇ​തി​നി​ടെ ഇ​ട​വി​ട്ടു പെ​യ്യു​ന്ന വേ​ന​ല്‍മ​ഴ​യോ​ടൊ​പ്പം എ​ത്തു​ന്ന ഇ​ടി​മി​ന്ന​ല്‍ മ​ല​യോ​ര മേ​ഖ​ല​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. ഈ ​മാ​സം ജി​ല്ല​യി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് ര​ണ്ടു പേ​ര്‍ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച അ​യ്യ​പ്പ​ന്‍​കോ​വി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മേ​രി​കു​ളം ആ​ല​ടി​ക്കു​ന്നി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് വ​യോ​ധി​ക​ന്‍ മ​രി​ച്ചി​രു​ന്നു. ഈ​മാ​സം മൂ​ന്നി​ന് തൊ​ടു​പു​ഴ ന​ഗ​ര​ത്തി​നു സ​മീ​പം ഉ​റ​വ​പ്പാ​റ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ പെ​ണ്‍​കു​ട്ടി ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്.

ജാ​ഗ്ര​ത വേ​ണം

അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​കു​ന്ന ഇ​ടി​മി​ന്ന​ല്‍ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ജാ​ഗ്ര​താ​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഇ​ടി​മി​ന്ന​ലി​ന്‍റെ ആ​ദ്യ ല​ക്ഷ​ണം ക​ണ്ടു​ക​ഴി​ഞ്ഞ​ല്‍ ഉ​ട​ന്‍​ത​ന്നെ സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്കു മാ​റു​ക. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി​ബ​ന്ധം വിച്ഛേ​ദി​ക്കു​ക. ജ​ന​ലും വാ​തി​ലും അ​ട​ച്ചി​ടു​ക. ലോ​ഹ​വ​സ്തു​ക്ക​ളു​ടെ സ്പ​ര്‍​ശ​ന​മോ സാ​മീ​പ്യ​മോ ഒ​ഴി​വാ​ക്കു​ക.

വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളി​ല്‍ സ്പ​ര്‍​ശി​ക്കാ​തി​രി​ക്കു​ക. ക​ഴി​വ​തും വീ​ടു​ക​ളു​ടെ ഉ​ള്‍​ഭാ​ഗ​ത്തു ഭി​ത്തി​യി​ലോ ത​റ​യി​ലോ സ്പ​ര്‍​ശി​ക്കാ​തെ ഇ​രി​ക്കു​ക. ഇ​ടി​മി​ന്ന​ലു​ള്ള​പ്പോ​ള്‍ ടെ​റ​സി​ലോ മ​റ്റ് ഉ​യ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലോ ഇ​രി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. കു​ട്ടി​ക​ളെ തു​റ​സാ​യ സ്ഥ​ല​ത്തും ടെ​റ​സി​ലും ക​ളി​ക്കാ​ന്‍ വി​ട​രു​ത്. വൃ​ക്ഷ​ങ്ങ​ളു​ടെ ചു​വ​ട്ടി​ല്‍ നി​ല്‍​ക്ക​രു​ത്. ഇ​ടി​മി​ന്ന​ല്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ ജ​ലാ​ശ​യ​ത്തി​ല്‍ ഇ​റ​ങ്ങ​രു​ത്. മി​ന്ന​ലു​ള്ള സ​മ​യ​ത്തു വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളെ തു​റ​സാ​യ സ്ഥ​ല​ത്ത് കെ​ട്ട​രു​ത്.

Tags : summer heat nattuvishesham local news

Recent News

Corehub Up