ചേര്‍ത്തല: തീർഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വലിയ നോമ്പ് തീർഥാടനകാലത്ത് നടത്തുന്ന പരിഹാരപ്രദക്ഷിണത്തിനായുള്ള കുരിശ് കൃപാസനം അല്ത്താരയിൽ ഡയറക്ടർ ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ ആശീർവദിച്ചു.
തങ്കിപ്പള്ളി വികാരി ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിൽ, സഹവികാരിമാരായ ഫാ. സിബി കിടങ്ങേത്ത്, ഫാ. റിൻസൺ കാളിയത്ത്, ഫാ. ലോബോ ലോറൻസ് ചക്രശേരി എന്നിവർ സഹകാർമികരായി. തുടർന്ന് തീരദേശ റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ തങ്കിപ്പള്ളിയിലെത്തിച്ചു. സാലി മച്ചുങ്കൽ, ജോഷി പാല്യത്തുപറമ്പിൽ, ജോസ് ബാബു കോതാട്ട്, ഫ്രാൻസിസ് പൊക്കത്തെ, ജോബ് കൂട്ടുങ്കൽ, സോജൻ സേവ്യർ, പി.വി. വിനോദ് എന്നിവർ നേതൃത്വം നൽകി.
Tags : nattu vishesham The cross grace room Thankipalli Church.