സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഡിജിറ്റൽ സ്ക്വയർ പദ്ധതി ചാമക്കാൽ ഗവ. എൽപി സ്കൂളിൽ പയ്യാവൂ
പയ്യാവൂർ: സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഡിജിറ്റൽ സ്ക്വയർ പദ്ധതിക്ക് ചാമക്കാൽ ഗവ. എൽപി സ്കൂളിൽ തുടക്കമായി.
പയ്യാവൂർ ഗ്രാമ പഞ്ചായത്തംഗം ജയിംസ് തുരുത്തേൽ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി. ജയപ്രകാശ്, ജോസ്മി ജോസ്, മദർ പിടിഎ പ്രസിഡന്റ് സൗമ്യ ദിനേശ്, പി. ശില്പ, ടി.വി. ദീപ എന്നിവർ നേതൃത്വം നൽകി.
ഒന്നാംക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് ഒഴിവുവേളകളിൽ സ്വതന്ത്രമായും വിജ്ഞാനപരമായും വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ കഴിയുന്ന രീതിയിലാണു പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
Tags : NattuVishesham DistrictNews