വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം.
കൂരാച്ചുണ്ട്: സെന്റ് തോമസ് ഫൊറോന ഇടവകയുടെ കീഴിലുള്ള പതിയിൽ കപ്പേളയിൽ വിശുദ്ധ യൂദാ തദേവൂസിന്റെ ഒമ്പത് ദിവസം നീണ്ടു നിന്ന തിരുനാൾ ആഘോഷങ്ങൾ സമാപിച്ചു.
സമാപനത്തോടനുബന്ധിച്ച് ജപമാല, ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, നൊവേന എന്നീ തിരുക്കർമ്മങ്ങൾക്ക് താമരശേരി സെന്റ് അൽഫോൻസ മൈനർ സെമിനാരി വൈസ് ഡയറക്ടർ ഫാ. കുര്യാക്കോസ് പാലക്കീൽ കാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ, അസി. വികാരി ഫാ. സെബാസ്റ്റ്യൻ തോട്ടമറ്റത്തിൽ എന്നിവർ സഹകാർമികരായി. തുടർന്ന് പ്രദക്ഷിണം, സമാപന ആശീർവാദം, ആകാശ വിസ്മയം, വാദ്യമേളങ്ങൾ, സ്നേഹവിരുന്ന് എന്നിവയും നടന്നു.
Tags :