x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുനാൾ ആഘോഷങ്ങൾക്കു തുടക്കം


Published: February 8, 2026 07:53 AM IST | Updated: February 8, 2026 07:53 AM IST

അ​ങ്ങാ​ടി​ക്ക​ട​വ് തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ

ഇ​രി​ട്ടി: അ​ങ്ങാ​ടി​ക്ക​ട​വ് തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ബോ​ബ​ൻ റാ​ത്ത​പ്പി​ള്ളി​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജോ​മോ​ൻ മ​ങ്കു​ഴി​ക്ക​രി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. യുപി സ്കൂ​ൾ വാ​ർ​ഷി​ക​വും ന​ട​ന്നു.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന‌​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​ക്ക് ഫാ. ​ജോ​ർ​ജ് ചാ​ലി​ൽ, ഫാ. ​പ​യ​സ് പ​ടി​ഞ്ഞാ​റെ​മു​റി​യി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. രാ​ത്രി ഏ​ഴി​ന് പ്ര​ദ​ക്ഷി​ണ​വും വാ​ദ്യ​മേ​ള​ങ്ങ​ളും ന​ട​ന്നു.
സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന് രാ​വി​ലെ ആ​റി​നും 10നും ​തി​രു​നാ​ൾ കു​ർ​ബാ​ന​ക്ക് ഫാ. ​ജോ​യി ഉ​ള്ളാ​ട്ടി​ൽ, ഫാ. ​പ്രി​ൻ​സ് വെ​ട്ടു​കാ​ട്ടി​ൽ, ഫാ. ​കു​ര്യാ​ക്കോ​സ് കോ​ല​ക്കു​ന്നേ​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 11.30ന് ​പ്ര​ദ​ക്ഷി​ണം സ്‌​നേ​ഹ​വി​രു​ന്ന്.

 മാ​ട്ട​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ

 ഉ​ളി​ക്ക​ൽ: മാ​ട്ട​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് ഇ​ല​വും​കു​ന്നേ​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​ആ​ൽ​ബി​ൻ വെ​ള്ളാ​ഞ്ഞി​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സ​ൺ​ഡേ സ്കൂ​ൾ-ഭ​ക്തസം​ഘ​ട​ന​ക​ളു​ടെ ക​ലാ​സ​ന്ധ്യയും അ​ര​ങ്ങേ​റി.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​മാ​ർ​ട്ടി​ൻ ത​ട്ടാ​പ​റ​മ്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. രാ​ത്രി ഏ​ഴി​ന് പ്ര​ദ​ക്ഷി​ണ​വും സ​മാ​പ​ന ആ​ശീ​ർ​വാ​ദ​വും ന​ട​ന്നു. തു​ട​ർ​ന്ന് രാ​ത്രി ഒ​ന്പ​തി​ന് നാ​ട​കം അ​ര​ങ്ങ​ളേ​റി.

ഇ​ന്ന് രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ​ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ആ​ൽ​ബി​ൻ പു​തു​പ്പ​റ​മ്പി​ൽ പു​ലി​ക്കോ​ട്ടി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​ത്രി ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം, സ്‌​നേ​ഹ​വി​രു​ന്ന്. 8.30ന് ​ഫാ. ജി​തി​ൻ വ​യ​ലു​ങ്ക​ൽ ന​യി​ക്കു​ന്ന ഗാ​ന​മേ​ളയും അ​ര​ങ്ങേ​റും.

കി​ളി​യ​ന്ത​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ

ഇ​രി​ട്ടി: കി​ളി​യ​ന്ത​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി ആ​ന​ക്ക​ല്ലി​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജോ​ൺ ക​ണ്ട​ങ്കേ​രി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. 6.30ന് ​പൊ​തു​സ​മ്മേ​ള​നം "ഫെ​സ്റ്റ് എ​സ്ക​ളോ​സി​യ' ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ന്നു.


പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന എ​ന്നി​വ​യ്ക്ക് റ​വ. ഡോ. ​ആ​ന്‍റ​ണി കി​ടാ​ര​ത്തി​ൽ, റ​വ. ഡോ. ​ജോ​ർ​ജ് കോ​വാ​ട്ട് എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും സ്‌​നേ​ഹ​വി​രു​ന്നും ന​ട​ന്നു.


ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30ന് ​റാ​സ കു​ർ​ബാ​ന-​റ​വ. ഡോ. ​ആ​ന്‍റ​ണി ത​റേ​ക​ട​വി​ൽ, ഫാ. ​ജി​റ്റി​ൻ പു​ലി​ക്കോ​ട്ടി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് വാ​ഹ​ന വെ​ഞ്ചി​രി​പ്പ്, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. സ​മാ​പ​ന ദി​നമാ​യ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജേ​ക്ക​ബ് കാ​ശാം​കാ​ട്ടി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

മ​ണി​പ്പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ

ഉ​ളി​ക്ക​ൽ: മ​ണി​പ്പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് കു​രി​ശും​മൂ​ട്ടി​ൽ കൊ​ടി​യേ​റ്റി.15 വ​രെ​യു​ള്ള തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന ക​രു​ണ കൊ​ന്ത​ക്കും ദി​വ്യ​ബ​ലി​ക്കും ഫാ. ​ജോ​സ​ഫ് ആ​ന​ചാ​രി​ൽ, ഫാ. ​ജോ​മി​റ്റ് മ​ഞ്ഞ​ളാം​കു​ന്നേ​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തൈ​പ്പ​റ​മ്പി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ താ​ഴ​പ്പ​ള്ളി, ഫാ. ​തോ​മ​സ് കി​ടാ​ര​ത്തി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.


ഇ​ന്ന് നാ​ലി​ന് റാ​സ കു​ർ​ബാ​ന, 13ന് ​രാ​ത്രി ഏ​ഴി​ന് ക​ലാ​സ​ന്ധ്യ. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 14ന് ​വൈ​കു​ന്നേ​രം 6.45ന് ​പ്ര​ദി​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ർ​വാ​ദം. സ​മാ​പ​ന ദി​വ​സ​മാ​യ 15ന് ​രാ​വി​ലെ ആ​റി​നും 10നും ​ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് പ്ര​ദി​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ർ​വാ​ദം, സ്‌​നേ​ഹ​വി​രു​ന്ന്.

Tags : nattu vishesham festive celebrations

Recent News

Corehub Up