കോട്ടയം: അതിശക്തമായ മഴയ്ക്കുള്ള സാധ്യതയെത്തുടര്ന്ന് ജില്ലയില് ഇന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില് 115.6 മില്ലിമീറ്റര് മുതല് 204.4 മില്ലിമീറ്റര് വരെ മഴ ലഭിക്കുന്നതാണ് അതിശക്തമായ മഴ. 17,18 തിയതികളില് ജില്ലയില് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല് യെല്ലോ അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറില് 64.5 മില്ലിമീറ്ററില് മുതല് 115.5 മില്ലിമീറ്റര് വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതു കൊണ്ട് അര്ഥമാക്കുന്നത്.
Tags : NattuVishesham DistrictNews