x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന്നാ​ർ ഡി​വി​ഷ​നി​ലെ പോ​രാ​ട്ടം പ്ര​വ​ച​നാ​തീ​തം


Published: December 5, 2025 11:18 PM IST | Updated: December 5, 2025 11:18 PM IST

സു​ജി​ത് ശ്രീ​രം​ഗം ജി.​കൃ​ഷ്ണ​കു​മാ​ർ ശ്രീ​രാ​ജ് ശ്രീ​വി​ലാ​സം

മാ​ന്നാ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മാ​ന്നാ​ർ ഡി​വി​ഷ​നി​ലെ പോ​രാ​ട്ടം പ്ര​വ​ച​നാ​തീ​തം. പൊ​തു​രം​ഗ​ത്ത് നി​റ​ഞ്ഞുനി​ൽ​ക്കു​ന്ന പ്ര​മു​ഖ​ർ ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ് മാ​ന്നാ​റി​ൽ ന​ട​ക്കു​ന്ന​ത്. പാ​ണ്ട​നാ​ട് സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ ഹ​യ​ർ സെ​ക്ക​ന​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ജി.​കൃ​ഷ്ണ​കു​മാ​ർ (54) എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യും മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​റും കോ​ൺ​ഗ്ര​സ് മാ​ന്നാ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റുമാ​യ സു​ജി​ത് ശ്രീ​രം​ഗം (49) യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യും യു​വ​മോ​ർ​ച്ച സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നാ​യി​രു​ന്ന ശ്രീ​രാ​ജ് ശ്രീ​വി​ലാ​സം (42) ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യും മ​ത്സ​രി​ക്കു​ന്നു. മൂ​ന്ന് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളും സ്വീ​ക​ര​ണ​ പ​ര്യ​ട​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി അ​വ​സാ​ന ഘ​ട്ട പ്ര​ചാ​ര​ണ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്.

അധ്യാ​പ​കവൃ​ത്തി​യി​ൽ മൂ​ന്ന​ര പ​തി​റ്റാ​ണ്ട് പി​ന്നി​ടു​ന്ന കൃ​ഷ്ണ​കു​മാ​ർ സി​പി​എം പാ​ണ്ട​നാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം, ക​ർ​ഷ​കസം​ഘം മാ​ന്നാ​ർ ഏ​രി​യ ക​മ്മി​റ്റി​യം​ഗം, ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം, ഗു​രു ചെ​ങ്ങ​ന്നൂ​ർ സ്മാ​ര​കം വൈ​സ് ചെ​യ​ർ​മാ​ൻ, ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, ക​രു​ണ പെ​യി​ൻ ആ​ൻഡ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​ഥ​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, നി​ല​വി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ, അ​മ്മ മ​ല​യാ​ളം സാം​സ്കാ​രി​ക സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ്, പാ​ണ്ട​നാ​ട് എം.​വി ലൈ​ബ്ര​റി സെ​ക്ര​ട്ട​റി, മാ​ന്നാ​ർ ടൗ​ൺ ക്ല​ബ് മു​ൻ പ്ര​സി​ഡ​ന്‍റ് എ​ന്നി​ങ്ങ​നെ പൊ​തുരം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യ ജി.​കൃ​ഷ്ണ​കു​മാ​ർ പാ​ണ്ട​നാ​ട് സ്വ​ദേ​ശി​യാ​ണ്. കാ​ട്ടൂ​ർ എ​ൻ​എ​സ്എ​സ് എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് എ​സ്.​ശ്രീ​ക​ല​യാ​ണ് ഭാ​ര്യ. ഐ​ടി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഹ​രി നാ​രാ​യ​ണ​ൻ ഏ​ക മ​ക​നാ​ണ്.

ര​ണ്ടുത​വ​ണ മാ​ന്നാ​ർ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു യു​ഡി​എ​ഫി​ലെ സു​ജി​ത്ത് ശ്രീ​രം​ഗം. ക​ഴി​ഞ്ഞ ത​വ​ണ മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം അ​ട്ടി​മ​റി​ച്ച് എ​ൽ​ഡി​എ​ഫി​ന്‍റെ ക​ര​ങ്ങ​ളി​ലെ​ത്തി​ച്ച പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ ശ്ര​ദ്ധേ​യ​ത്തി​നെ അ​യോ​ഗ്യ​നാ​ക്കു​ന്ന​തി​ന് നി​യ​മപോ​രാ​ട്ട​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ സു​ജി​ത് ശ്രീ​രം​ഗം മാ​ന്നാ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ, ഐ​എ​ൻ​ടി​യു​സി യു​വ​ജ​ന വി​ഭാ​ഗം മു​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്, മെ​റ്റ​ൽ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി) പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ന് ക​രു​ത്തു പ​ക​രു​ന്നു.

ചെ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സൗ​ത്ത് സോ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റാ​യ സു​ജി​ത്, കു​ര​ട്ടി​ക്കാ​ട് ശ്രീ ​ഭൂ​വ​നേ​ശ്വ​രി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റാ​ണ്. മാ​വേ​ലി​ക്ക​ര ഗ​വ.​ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അധ്യാ​പി​ക വ​ർ​ഷ നാ​യ​ർ ഭാ​ര്യ​യാ​ണ്. ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ശ​ന്ത​നു ഏ​ക മ​ക​നാ​ണ്.

ബി​ജെ​പി ആ​ല​പ്പു​ഴ സൗ​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യ ശ്രീ​രാ​ജ് ശ്രീ​വി​ലാ​സം ക​ർ​ഷ​കമോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി, മു​ൻ മി​സോ​റാം ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള​യു​ടെ ഒ​എ​സ്ഡി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ശ്രീ​രാ​ജ് തി​രു​വ​ൻവ​ണ്ടൂ​ർ സ്വ​ദേ​ശി​യാ​ണ്. തി​രു​വ​ൻ​വ​ണ്ടൂ​ർ ഗ​വ.​ഹൈ​സ്കൂ​ൾ ഗ​സ്റ്റ് അ​ധ്യാ​പി​ക ഗ്രീ​ഷ്മ​യാ​ണ് ഭാ​ര്യ. ചെ​ങ്ങ​ന്നൂ​ർ ചി​ന്മ​യ വി​ദ്യാ​ല​യം എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ദേ​വ​ന​ന്ദ ഏ​ക മ​ക​ളാ​ണ്.

മാ​ന്നാ​ർ, പാ​ണ്ട​നാ​ട്, തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും ചെ​ന്നി​ത്ത​ല - നാ​ല്, അ​ഞ്ച്, ആ​റ്, ബു​ധ​നൂ​ർ - ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്,12,13,14,15, പു​ലി​യൂ​ർ. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, ഏ​ഴ്, എ​ട്ട് ഒ​ൻ​പ​ത്,10,14 എ​ന്നി​ങ്ങ​നെ 67 വാ​ർ​ഡു​ക​ൾ ചേ​ർ​ന്ന​താ​ണ് മാ​ന്നാ​ർ ഡി​വി​ഷ​ൻ. നാ​ലുത​വ​ണ യു​ഡി​എ​ഫും ര​ണ്ടുത​വ​ണ എ​ൽ​ഡി​എ​ഫും വി​ജ​യി​ച്ചു. ക​ഴി​ഞ്ഞ​ത​വ​ണ എ​ൽ​ഡി​എ​ഫി​ലെ വ​ത്സ​ല മോ​ഹ​ൻ 2,003 വോ​ട്ടി​നു ജ​യി​ച്ചു.

ഡി​വി​ഷ​ൻ നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫി​ലെ ജി.​ കൃ​ഷ്ണ​കു​മാ​റും തി​രി​കെ​പ്പി​ടി​ക്കാ​ൻ യു​ഡി​എ​ഫി​ലെ സു​ജി​ത് ശ്രീ​രം​ഗ​വും അ​ട്ടി​മ​റി വി​ജ​യം നേ​ടാ​ൻ ബി​ജെ​പി​യു​ടെ ശ്രീ​രാ​ജ് ശ്രീ​വി​ലാ​സ​വും ത​മ്മി​ൽ ക​ടു​ത്ത പോ​രാ​ട്ട​ത്തി​ലാ​ണ്. ഇ​ത്ത​രം പോ​രാ​ട്ടം കൊ​ണ്ട് പ്ര​വ​ച​നാ​തീ​ത​മാ​യി​രി​ക്കു​ക​യാ​ണ് മാ​ന്നാ​ർ ഡി​വി​നി​ലെ മ​ത്സ​രം.

Tags : The fighting in Mannar nattuvisesham locl news

Recent News

Corehub Up