വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന് വൈസ് പോസ്റ്റുലേറ്റര്‍ ഫാ.ഡോ. ജയിംസ് പുലിയുറുമ്പില്‍ കൊടിയേറ്റുന്നു.
രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറി. വൈസ് പോസ്റ്റുലേറ്റര്‍ ഫാ.ഡോ. ജയിംസ് പുലിയുറുമ്പില്‍ കൊടിയേറ്റ് നിര്‍വഹിച്ചു. രാമപുരം പള്ളി വികാരി ഫാ. ബര്‍ക്കുമാൻസ് കുന്നുംപുറം സഹകാര്‍മികനായിരുന്നു. ഇന്നലെ രാവിലെ ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കി.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന് തന്നെ ഏല്‍പ്പിക്കപ്പെട്ടവരെ മക്കളേയെന്ന് വിളിച്ച് എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണെന്നും ഉയിര്‍പ്പിന്റെ രക്ഷ കിട്ടേണ്ടവരാണെന്നും പറഞ്ഞു പഠിപ്പിച്ച ഇടയനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വൈകുന്നേരം 4.30ന് ഫാ. തോമസ് മണ്ണൂര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കി.
ഇന്ന് രാവിലെ പത്തിന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ്- ഫാ. ജോര്‍ജ് പറമ്പില്‍തടത്തില്‍. മൂന്നിന് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ട് തേവര്‍പറമ്പില്‍ ഭവനത്തില്‍നിന്നു രാമപുരം പള്ളിയിലേക്ക് പ്രദക്ഷിണം. 4.30 ന് വിശുദ്ധ കുര്‍ബാന, സന്ദേശം,നൊവേന, ലദീഞ്ഞ്: ഫാ. ജോസഫ് കാപ്പില്‍.
Tags : NattuVishesham DistrictNews