പ്രതീകാത്മക ചിത്രം
പേരൂര്‍ക്കട: തീപിടിത്തത്തില്‍ ഹോട്ടല്‍ കത്തിനശിച്ചു. തിരുമലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡര്‍ബാര്‍ ബിരിയാണി എന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം.
മനാഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍. ഹോട്ടലിന്റെ അടുക്കളഭാഗത്തുനിന്നാണ് തീ പടര്‍ന്നത്. പരിസരവാസികള്‍ അറിയിച്ച് തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍നിന്ന് ഉദ്യോഗസ്ഥരെത്തി ഹോട്ടലിന്റെ ഷട്ടര്‍ പൊളിച്ചാണ് അകത്തുകയറിയത്.
സ്വിച്ച് ബോര്‍ഡ്, കാമറകള്‍, വോള്‍ ഫാനുകള്‍, ടേബിളുകള്‍, സീലിംഗ് വയറുകള്‍, പായ്ക്കിംഗിന് ഉപയോഗിക്കുന്ന കണ്ടെയ്നര്‍ തുടങ്ങിയവ കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയര്‍ഫോഴ്സ് അറിയിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചിട്ടിരിക്കുകയാണ്. സ്വിച്ച് ബോര്‍ഡില്‍നിന്നോ മറ്റോ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നു അധികൃതര്‍ വ്യക്തമാക്കി.