x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുഴയിലെ മണ്ണ് നീക്കൽ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി

വെബ് ഡെസ്ക്
Published: September 17, 2026 04:38 AM IST | Updated: September 17, 2026 04:38 AM IST

ശ്രീക​ണ്ഠ​പു​ര​ത്ത് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

ശ്രീ​ക​ണ്ഠ​പു​രം: പ​ട്ട​ണ​ത്തോ​ട് ചേ​ർ​ന്ന പു​ഴ​യി​ലെ മ​ണ്ണ് നീ​ക്ക​ൽ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തെ തു​ട​ർ​ന്ന് വ്യാ​പാ​രി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന.

ടൗ​ണി​നോ​ട് ചേ​ർ​ന്ന ശ്രീ​ക​ണ്ഠ​പു​രം പു​ഴ ക​ര​ക​വി​യു​ന്ന​താ​ണ് പ്ര​ധാ​ന കാ​ര​ണം. പു​ഴ​യി​ൽ എ​ക്ക​ലും, മ​ണ്ണും നി​റ​ഞ്ഞ് അ​ടി​ഭാ​ഗം വെ​ള്ളം ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യാ​ത്ത​താ​ണ് വെ​ള്ളം ക​യ​റി വ്യാ​പാ​രം ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്ന് കാ​ണി​ച്ച് വ്യാ​പാ​രി സം​ഘ​ട​ന​ക​ൾ ക​ഴി​ഞ്ഞ മാ​സം മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല പ​രി​ശോ​ധ​ന​ട​ത്തി​യ​ത്.

നേ​ര​ത്തെ മ​ണ​ൽ​വാ​ര​ൽ ന​ട​ന്നി​രു​ന്ന പ്ര​ദേ​ശം കൂ​ടി​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം പു​ഴ. പി​ന്നീ​ട് മ​ണ​ൽ​ഖ​ന​നം നി​ർ​ത്തി​വ​ച്ച​തോ​ടെ മ​ണ്ണും മ​ണ​ലും അ​ടി​ഞ്ഞു കൂ​ടു​ക​യാ​യി​രു​ന്നു. ശ്രീ​ക​ണ്ഠ​പു​രം പു​ഴ​യു​ടെ ഭാ​ഗ​ങ്ങ​ളാ​യ, ചാ​ക്യാ​റ, ഓ​ട​ത്തു പാ​ലം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പു​ഴ​യു​ടെ ആ​ഴ​വും അ​ടി​ഞ്ഞ് കൂ​ടി​യ മ​ണ​ലും സം​ഘം പ​രി​ശോ​ധി​ച്ചു.

ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ശ്രീ​പ​ദ്, ഓ​വ​ർ​സി​യ​ർ നി​വ്യ എ​ന്നി​വ രാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ നി​ഷി​ദ റ​ഹ്‌​മാ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി അം​ഗം പി. ​നൂ​റു​ദ്ദീ​ൻ, വ്യാ​പാ​രി നേ​താ​ക്ക​ളാ​യ സ​ഹ​ദ് സാ​മ, കെ.​കെ.​സു​രേ​ഷ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up