കബനി നദിയുടെ പെരിക്കല്ലൂര്‍ കടവിന് സമീപം വെള്ളം കയറിയ നിലയില്‍.
പുല്‍പ്പള്ളി: കനത്ത് മഴയെത്തുടര്‍ന്ന് കൊളവള്ളിയില്‍ കബനി നദി കരകവിഞ്ഞു. തീരത്തോടുചേര്‍ന്നുള്ള പാടത്ത് വെള്ളം കയറി. മുള്ളന്‍കൊല്ലി പഞ്ചായത്ത് അതിര്‍ത്തി പ്രദേശമാണ് കൊളവള്ളി.
നദിയിലെ പെരിക്കല്ലൂര്‍ കടവിന് സമീപവും വെള്ളം കയറി. കബനി നദിയും കന്നാരംപുഴയും കടമാന്തോടും മുദ്ദള്ളിത്തോടും നിറഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന് ആശങ്ക നിലനില്‍ക്കുകയാണ്. പുല്‍പ്പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ കാറ്റോടുകൂടിയ മഴയാണ് ഇന്നലെ പെയ്തത്. അങ്ങിങ്ങ് കൃഷിയിയങ്ങളില് മരങ്ങള്‍ വീണു. കനത്ത മഴ തുടര്‍ന്നാല്‍ കബനിയില്‍ ജലനിരപ്പ് ആപത്കരമായ വിധത്തില്‍ ഉയരുമെന്ന് തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പറഞ്ഞു.