യാക്കോബ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് ഒളശയില്‍ നിന്നാരംഭിച്ച തീര്‍ഥയാത്ര വാകത്താനം സെന്റ് തോമസ് ദേവാലയത്തില്‍ ന
തിരുവല്ല: പുനരൈക്യ പ്രസ്ഥാനത്തിന്റെ സഹശില്പിയും തിരുവല്ല ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയുമായിരുന്ന യാക്കോബ് മാര്‍ തെയോഫിലോസിന്റെ 70-ാമത് ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് എംസിവൈഎം തിരുവല്ല അതിഭദ്രാസനത്തിന്റെയും കോട്ടയം മേഖലയുടെയും ആഭിമുഖ്യത്തില്‍ ഛായാചിത്ര പ്രയാണവും തീര്‍ഥാടന പദയാത്രയും നടന്നു.
ഇന്നലെ രാവിലെ ഒളശയില്‍ മാര്‍ തെയോഫിലോസിന്റെ ജന്മഗൃഹത്തില്നിന്ന് ആരംഭിച്ച ഛായാചിത്ര പ്രയാണം വാകത്താനം സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തില്‍ എത്തിയപ്പോള്‍ അതിഭദ്രാസന അധ്യക്ഷന്‍ ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
വാകത്താനത്തു നിന്ന് ഉച്ചയ്ക്ക് ആരംഭിച്ച പദയാത്ര വൈകുന്നേരം മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത അന്ത്യവിശ്രമം കൊള്ളുന്ന തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലിലെ കബര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് കബറിടത്തില്‍ ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ ധൂപപ്രാര്‍ഥന നടന്നു.
പത്തനംതിട്ട ഭദ്രാസന അധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത സന്നിഹിതരായിരുന്നു. ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് ഇന്നു രാവിലെ 6:30 ന് സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ധൂപപ്രാര്‍ഥനയും ഉണ്ടാകും.