കൊടുങ്ങല്ലൂർ: കൊച്ചിൻ ദേവസ്വം ബോർഡ് നടപ്പിലാക്കുന്ന ദേവാരണ്യം പദ്ധതിയുടെ ഭാഗമായി ഞാറുനടൽ ചടങ്ങ് മന്ത്രി ഒ.ജെ. ജനീഷ് നിർവഹിച്ചു.
കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് കുളത്തിനോടുചേർന്നുള്ള 15 സെന്റോളം വരുന്ന കരഭൂമിയിലാണ് നട്ടത്. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലെയും സമീപ ക്ഷേത്രങ്ങളിലെയും ഇല്ലംനിറയ്ക്കും പുത്തരി നിവേദ്യത്തിനും ആവശ്യമായ നെൽക്കതിരും അരിയും കൃഷിചെയ്യും. ഗുവാഹത്തിയിൽ നടന്ന 19-ാമത് ജിഎഫ്ഐ ദേശീയ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പ് 2026ൽ വെള്ളിമെഡൽ നേടിയ ക്ഷേത്രം കീഴ്ശാന്തി ജയകൃഷ്ണനെ ചടങ്ങിൽ മന്ത്രി ആദരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ കെ.കെ. സുരേഷ് ബാബു, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർപേഴ്സൺ ഹണി പീതാംബരൻ, അസിസ്റ്റന്റ് കമ്മീഷണർ എ.പി. സുരേഷ്കുമാർ, അഗ്രിക്കൾച്ചർ റിസോഴ്സ്പേഴ്സൺ എം.കെ. ഉണ്ണി, ദേവസ്വം മാനേജർ കെ. വിനോദ്, ഉണ്ണികൃഷ്ണൻ വാടക്കപ്പുറത്ത്, സുരേന്ദ്ര വർമ, ഉപദേശകസമിതി പ്രസിഡന്റ് കെ.കെ. ഭരതൻ എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham Local News minister