x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മൂ​ഹ്യപ്ര​തി​ബ​ദ്ധ​ത​യു​ള്ള ത​ല​മു​റ​യാ​ണ് നാ​ടി​നാ​വ​ശ്യം: മ​ന്ത്രി എം. ​ലി​ജു

വെബ് ഡെസ്ക്
Published: July 7, 2026 01:00 AM IST | Updated: July 7, 2026 01:00 AM IST

പ്ല​സ് വ​ൺ പ്ര​വേ​ശ​നോ​ത്സ​വം

ക​റ്റാ​നം: സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യ്ക്കും പു​രോ​ഗ​തി​ക്കു​മാ​യി സാ​മൂ​ഹ്യപ്ര​തി​ബ​ദ്ധ​ത​യു​ള്ള ത​ല​മു​റ​യാ​ണ് നാ​ടി​നാ​വ​ശ്യ​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം. ​ലി​ജു. ക​റ്റാ​നം പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് വ​ൺ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​ത്തോ​ടൊ​പ്പം സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​ങ്കാ​ളി​ക​ളാ​ക​ണം. സ്വാ​ർ​ഥ​രാ​യ​വ​ർ ത​ങ്ങ​ൾ​ക്ക് ഗു​ണ​ക​ര​മാ​യ​ത് മാ​ത്രം ചെ​യ്യു​മ്പോ​ൾ, സാ​മൂ​ഹ്യപ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​ർ പ്ര​കൃ​തി​യോ​ടും സ​ഹ​ജീ​വി​ക​ളോ​ടു​മു​ള്ള ക​രു​ണ​യും ഉ​ത്ത​ര​വാ​ദി​ത്വ​വും അ​റി​ഞ്ഞ് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു .

മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​മാ​ത്യൂ​സ് മാ​ർ പോ​ളി​ക്കാ​ർ​പ്പോ​സ് പ്ര​തി​ഭാ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വി​ത​ത്തി​ൽ വി​ജ​യം നേ​ടി​യ​വ​രെ​ല്ലാം ക​ഠി​നാ​ധ്വാ​നം ചെ​യ്ത​വ​രാ​ണെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. എ​ന്നാ​ൽ, ഇ​ന്ന് പ​ല​രും എ​ളു​പ്പമാ​ർ​ഗ​ത്തി​ലൂ​ടെ വി​ജ​യം നേ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഉ​റ​ച്ച ല​ക്ഷ്യ​ബോ​ധ​വും ആ​ത്മവി​ശ്വാ​സ​വും പ്രാ​ർ​ഥ​ന​യും ഉ​ണ്ടെ​ങ്കി​ൽ പ​രാ​ജ​യ​ങ്ങ​ളി​ൽ അ​ടി​പ​ത​റാ​തെ മു​ന്നേ​റാ​ൻ സാ​ധി​ക്കു​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

പ്ല​സ്‌​ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ചെ​ന്നൈ എ​സ്ആ​ർ എം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽനി​ന്നും എ​ൻ​ജി​നി​യ​റിം​ഗി​ൽ ര​ണ്ടാം റാ​ങ്ക് നേ​ടി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​നി വേ​ണി ഗാ​യ​ത്രി​യെ​യും ബി​ഷ​പ് ആ​ദ​രി​ച്ചു.

പിടിഎ പ്ര​സി​ഡ​ന്‍റ് ഗോ​പ​ൻ ഭ​ര​ണി​ക്കാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​ര​മേ​ശ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി വ​ർ​ഗീ​സ്, വാ​ർ​ഡ് മെ​മ്പ​ർ മി​ത്രാ കൃ​ഷ്‌​ണ​ൻ, പ്രി​ൻ​സി​പ്പ​ൽ സി.​റ്റി. വ​ർ​ഗീ​സ്, ഹെ​ഡ്മി​സ്ട്ര​സ് ഷൈ​ലാ മാ​ത്യു, ബ​ർ​സാ​ർ ഫാ. ​സി​ൽ​വ​സ്റ്റ​ർ തെ​ക്കേ​ട​ത്ത്, പി​ടിഎ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ പൊ​ന്നാ​ല​യം, മ​ദ​ർ പിടിഎ പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. സു​നി​ത, ജോ​ജി വ​ർ​ഗീ​സ്, ആ​നി മാ​ത്യു, ഷൈ​നി എം. ​നൈ​നാ​ൻ, സി​ന്ധു ആ​നി വ​ർ​ഗീ​സ്, മു​ക്ത ബാ​ന​ർ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : M. Liju Nattuvishesham District News

Recent News

Corehub Up