റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ജില്ലാ പൊലിസ് മേധാവി പി. നിധിന്‍രാജ് നിര്‍വഹിക്കുന്നു.
പെരിയ: നവംബര്‍ 24 മുതല്‍ 28 വരെ പെരിയ ജിഎച്ച്എസ്എസില്‍ നടക്കുന്ന 65-ാമത് റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷും ലോഗോ പ്രകാശനം ജില്ലാ പൊലിസ് മേധാവി പി. നിധിന്‍രാജും നിര്‍വഹിച്ചു.
സുവനീര്‍ ടൈറ്റില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.കെ. സോയയും 1987-88 എസ്എസ്എല്‍സി ബാച്ച് പബ്ലിസിറ്റി കമ്മിറ്റിക്ക് വേണ്ടി തയാറാക്കിയ പ്രമോ വീഡിയോ പ്രകാശനം പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.കെ. ബാബുരാജും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡന്റ് സത്യന് മഠത്തില്‍, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു പത്മനാഭന്, വാര്‍ഡ് മെംബര്‍ ഉഷ എന്‍. നായര്‍, എസ്എംസി ചെയര്‍പേഴ്സണ്‍ വി. ഗോപാലന്, എംപിടിഎ പ്രസിഡന്റ് ഷീബ സജീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
മുഖ്യാധ്യാപിക പി. സുമതി സ്വാഗതവും സാംസ്കാരിക കമ്മിറ്റി കണ്‍വീനര്‍ പി.സി. സപ്ന നന്ദിയും പറഞ്ഞു. ഉദുമ ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥി കെ. ദേവനന്ദയാണ് ലോഗോ തയാറാക്കിയത്.
Tags :