x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​ർ​ത്ത​ല താ​ലൂ​ക്ക് ഓ​ഫിസ് പ​ഴ​യ കെ​ട്ടി​ടം സ്മാ​ര​ക​മാ​യി നി​ല​നി​ർ​ത്തും

വെബ്ഡെസ്ക്
Published: November 8, 2026 01:09 AM IST | Updated: November 8, 2026 01:09 AM IST

ചേ​ർ​ത്ത​ല താ​ലൂ​ക്ക് ഓ​ഫീ​സി​ലെ രാ​ജ​ഭ​ര​ണ​കാ​ല കെ​ട്ടി​ടം പി​ഡ​ബ്ല്യു​ഡി സീ​നി​യ​ർ ആ​ർ​ക്കി​ടെ​ക്ട് കെ.​എ​സ്. സു​ജീ​റി​​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധി​ക്കു​ന്നു.

ചേ​ർ​ത്ത​ല: ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള ചേ​ർ​ത്ത​ല താ​ലൂ​ക്ക് ഓ​ഫി സി​ലെ പ​ഴ​യ കെ​ട്ടി​ടം സ്മാ​ര​ക​മാ​യി നി​ല​നി​ർ​ത്തി, ബാ​ക്കി​യു​ള്ള കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി പു​തി​യ കെ​ട്ടി​ടം അ​ല്ലെ​ങ്കി​ൽ സി​വി​ൽ സ്റ്റേ​ഷ​ൻ അ​ന​ക്സ് നി​ർ​മിക്കാ​നു​ള്ള ആ​ലോ​ച​ന​യു​മാ​യി പി​ഡ​ബ്ല്യു​ഡി സീ​നി​യ​ർ ആ​ർ​ക്കി​ടെ​ക്ട് കെ.​എ​സ്. സു​ജീ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. ഇന്നലെ രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നെ​ത്തി​യ സീ​നി​യ​ർ ആ​ർ​ക്കി​ടെ​ക്ട് സം​ഘം പ​ഴ​യ കെ​ട്ടി​ട​ത്തി​​ന്‍റെ സ്ട്ര​ക്ച​റ​ൽ ഫി​റ്റ്ന​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു.

പ​ഴ​യ കെ​ട്ടി​ട​ത്തി​​ന്‍റെ മെ​യി​ൻ സ്ട്ര​ക്ച​ർ ന​ല്ല സോ​ളി​ഡ് ബ്ലോ​ക്ക് ആ​യി​ട്ടാ​ണ് കാ​ണു​ന്ന​തെ​ന്നും വ​ലി​യ പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​തി​ന​ക​ത്ത് കാ​ണു​ന്നി​ല്ലെ​ന്നും പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. കെ​ട്ടി​ട​ത്തെ പൂ​ർ​ണ​മാ​യി അ​ൺ​ഫി​റ്റ് ആ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ആ​ർ​ക്കി​ടെ​ക്ടി​​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ഒ​രേ​ക്ക​റി​ന് മു​ക​ളി​ൽ സ്ഥ​ലം വ​രു​ന്ന താ​ലൂ​ക്ക് ഓ​ഫീ​സി​ന് സ​മീ​പം ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി ഓ​ഫീ​സ്, സി​വി​ൽ സ്റ്റേ​ഷ​ൻ എ​ന്നി​വ നി​ല​വി​ലു​ണ്ട്.

രാ​ജ​ഭ​ര​ണ​കാ​ല​ത്ത് നി​ർ​മി​ച്ച​താ​ണ് നി​ല​വി​ലു​ള്ള 1500 സ്ക്വ​യ​ർ ഫീ​റ്റ് കെ​ട്ടി​ടം. അ​ക്കാ​ല​ത്ത് ഇ​വി​ടെ പൊ​ലി​സ് സ്റ്റേ​ഷ​നും ജ​യി​ലും വി​ചാ​ര​ണ സ്ഥ​ല​വും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. പ​ഴ​യ കെ​ട്ടി​ട​ത്തി​​ന്‍റെ അ​സ്ഥി​ത്വം ക​ള​യാ​തെ, വ​ലി​യ നി​ർ​മാ​ണ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തെ, ചെ​റി​യ കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ മാ​ത്രം ന​ട​ത്തി അ​ത് നി​ല​നി​ർ​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. പ​ഴ​യ ഓ​ട് മാ​റ്റി, അ​തി​ന​ടി​യി​ൽ ജി​ഐ ഷീ​റ്റ് ഇ​ട്ട്, മു​ക​ളി​ൽ വീ​ണ്ടും ഓ​ട് ഇ​ട്ട് പൂ​ർ​ണ​മാ​യും ചോ​ർ​ച്ച​യി​ല്ലാ​ത്ത രീ​തി​യി​ൽ സം​ര​ക്ഷി​ക്കാ​മെ​ന്നും പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞു.

കെ​ട്ടി​ട​ത്തി​​ന്‍റെ ഉ​ൾ​ഭാ​ഗ​ത്ത് ത​ടി​യു​ടെ സീ​ലിം​ഗ് മാ​റ്റി ലൈ​റ്റ് വെ​യി​റ്റ് സീ​ലിം​ഗും സ്റ്റീ​ൽ സ്ട്ര​ക്ച​ർ ഫ്രെ​യി​മും ഉ​പ​യോ​ഗി​ച്ച് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​വും കാ​ലാ​വ​സ്ഥ​യ്ക്ക് അ​നു​യോ​ജ്യ​വു​മാ​യ രീ​തി​യി​ൽ ന​വീ​ക​രി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്. ഇ​തു​വ​ഴി കെ​ട്ടി​ട​ത്തി​ന​ക​ത്ത് ഇ​രി​ക്കു​ന്ന സു​ഖ​വും കൂ​ളിം​ഗും വ​ർ​ധിക്കു​മെ​ന്നും സം​ഘം വി​ല​യി​രു​ത്തി.

പു​തി​യ കെ​ട്ടി​ട​ത്തി​ൽ സ്റ്റാ​ഫി​നെ​യും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​യി​രി​ക്കും ഡി​സൈ​ൻ ത​യാ​റാ​ക്കു​ക. പ​ഴ​യ കെ​ട്ടി​ടം സ്മാ​ര​ക​മാ​യി നി​ല​നി​ർ​ത്തു​ന്ന​തി​നും പു​തി​യ കെ​ട്ടി​ടനി​ർ​മാ​ണ​ത്തി​നും ഉ​ത​കു​ന്ന രീ​തി​യി​ലാ​ണ് പ​രി​ശോ​ധ​ന അ​വ​സാ​നി​ച്ച​ത്. ഫൗ​ണ്ടേ​ഷ​ൻ വ​ർ​ക്ക് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് ഡി​സൈ​നി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ക​ഴി​യു​മെ​ന്നും സം​ഘം വ്യ​ക്ത​മാ​ക്കി.പ​രി​ശോ​ധ​ന​യി​ൽ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ പി. ​പ്ര​ദീ​പ് കു​മാ​ർ, പി​ഡ​ബ്ല്യു​ഡി അ​സി.​ എ​ൻ​ജി​നി​യ​ർ പി.​ബി. ഷി​ന​സ്, പി. ​ശം​ഭു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ച​രി​ത്ര​സ്മാ​ര​ക​മാ​യി നി​ല​നി​ര്‍​ത്തും: പി. ​പ്ര​സാ​ദ്

ചേ​ർ​ത്ത​ല: പ​ഴ​യ താ​ലൂ​ക്ക് ഓ​ഫിസ് കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി അ​വി​ടെ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ആ​ദ്യം തയാ​റാ​ക്കി​യ പ​ദ്ധ​തി​യെ​ന്ന് പി. ​പ്ര​സാ​ദ് എം​എ​ൽ​എ പ​റ​ഞ്ഞു. എ​ന്നാ​ൽ, നൂ​റുവ​ർ​ഷ​ത്തി​നു മു​ക​ളി​ൽ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം ഒ​രു ച​രി​ത്രസ്മാ​ര​കം എ​ന്ന നി​ല​യി​ൽ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​യ​ർ​ന്നു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, അ​തുകൂ​ടി പ​രി​ഗ​ണി​ച്ച് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചീ​ഫ് ആ​ർ​ക്കി​ടെ​ക്ട് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്.

ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​​ന്‍റെ കാ​ല​ത്ത് സി​വി​ൽ സ്റ്റേ​ഷ​ൻ അ​ന​ക്സി​ന് വേ​ണ്ടി 11.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ആ​ദ്യ​ത്തെ സ്കെ​ച്ചും പ്ലാ​നും ത​യാറാ​ക്കി ന​ൽ​കു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് പ​ഴ​യ കെ​ട്ടി​ടം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നു​വ​ന്ന​ത്. അ​തു​കൂ​ടി പ​രി​ഗ​ണി​ച്ച് വ​ള​രെ വേ​ഗ​ത്തി​ൽ ത​ന്നെ രൂ​പ​രേ​ഖ തയാറാ​ക്കി ന​ൽ​കാ​മെ​ന്ന് ആ​ർ​ക്കി​ടെ​ക്ട് അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ത​നു​സ​രി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യാ​ൽ 11.5 കോ​ടി രൂ​പ മു​ട​ക്കി ഏ​റ്റ​വും മ​നോ​ഹ​ര​വും എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള​തും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​വു​മാ​യ സി​വി​ൽ സ്റ്റേ​ഷ​ൻ അ​ന​ക്സ് പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പി. ​പ്ര​സാ​ദ് എം​എ​ൽ​എ പ​റ​ഞ്ഞു.

 

Tags : Cherthala Taluk Office nattuvishesham district news deepika news building will be preserved

Recent News

Corehub Up