x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​ശുചീകരണത്തിന് ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ജ്ജം ടീം റെഡി

വെബ് ഡെസ്ക്
Published: August 4, 2026 01:33 AM IST | Updated: August 4, 2026 01:33 AM IST

ശുചീകരിക്കാനെത്തിയ ചെ​ങ്ങ​ളാ​യി സ​ജ്ജം ടീം.

​ചെ​ങ്ങ​ളാ​യി: വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്കും ബ​ന്ധു വീ​ട്ടി​ലേ​ക്കും താ​മ​സം മാ​റി​യ ചെ​ങ്ങ​ളാ​യി കൊ​വ്വ​പ്ര​ത്തെ 60 വീ​ടു​ക​ളി​ലു​ള്ള കു​ടും​ബ​ങ്ങ​ൾ തി​രി​ച്ചെ​ത്തു​മ്പോ​ഴേ​യ്ക്കും വീ​ടു​ക​ൾ ശുചീകരിക്കാൻ ചെ​ങ്ങ​ളാ​യി സ​ജ്ജം ടീം ​റെ​ഡി. വെ​ള്ളം ക​യ​റി വൃ​ത്തി​ഹീ​ന​മാ​യ മു​ങ്ങം അ​ങ്ക​ണ​വാ​ടി​യും സേ​നാം​ഗ​ങ്ങ​ൾ വൃ​ത്തി​യാ​ക്കി. ചൂ​ലും മോ​പ്പും അ​ണു​നാ​ശി​നി​യു​മാ​യി അ​വ​ർ ചെ​ളി​പി​ടി​ച്ചു കി​ട​ന്ന വീ​ട്ട​ക​ങ്ങ​ൾ തൂ​ത്തു വൃ​ത്തി​യാ​ക്കി.

ചെ​ങ്ങ​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ച്ച ജ​ന​കീ​യ​സ​ന്ന​ദ്ധ സേ​ന​യാ​ണ് സ​ജ്ജം. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ ജ​ന​സേ​വ​ന​ത്തി​ന് സ​ന്ന​ദ്ധ​മാ​യി യൂ​ണി​ഫോം അ​ണി​ഞ്ഞ 100 പേ​രു​ടെ സേ​ന​യാ​ണി​ത്. വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ​പ്പോ​ൾ പാ​തി​രാ​ത്രി​യി​ൽ കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്കും എ​ത്തി​ക്കാ​ൻ സ​ജ്ജം സേ​ന രം​ഗ​ത്തി​റ​ങ്ങി. പ​രി​പ്പാ​യി​യി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ കു​ടും​ബ ത്തേ​യും വീ​ട്ടി​ലെ രോ​ഗി​യാ​യ കു​ള​മു​ള്ള വ​ള​പ്പി​ൽ കു​ഞ്ഞാ​ത്തു, മു​ഹ​മ്മ​ദ് കു​ഞ്ഞി എ​ന്നി​വ​രെ ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ സ​ജ്ജം സ​ന്ന​ദ്ധ സേ​ന​യി​ലെ വോ​ള​ന്‍റി​യ​ർ​മാ​ർ ര​ക്ഷ​പ്പെ​ടു​ത്തി.
സ​ജ്ജം കോ -​ഓ​ർ​ഡി​നേ​റ്റ​ർ പ്രേ​മ​രാ​ജ​ൻ ക​ക്കാ​ടി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ശൈ​ലേ​ഷ് ബാ​ബു, വോ​ള​ന്‍റി​യ​ർ​മാ​രാ​യ എം.​എം. പ്ര​ജോ​ഷ്, സി.​പി. മു​നീ​ർ, ബി​ബി​ൻ ബാ​ബു എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​കെ. ഭാ​സ്ക​ര​ൻ, ശൈ​ലേ​ഷ് ബാ​ബു, കെ. ​സു​നീ​ഷ് , കെ.​വി. മി​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham District News The Panchayat's team Chandla

Recent News

Corehub Up