x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് അ​ട​ച്ചു പൂ​ട്ടി​യ​തി​നെ​തി​രേ പ്ര​തി​ഷേ​ധം


Published: June 13, 2026 04:44 AM IST | Updated: June 13, 2026 04:44 AM IST

മൂ​വാ​റ്റു​പു​ഴ ക​ച്ചേ​രി​ത്താ​ഴ​ത്തെ പോ​ലീ​സ് ഏ​യ്ഡ് പോ​സ്റ്റ്.

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ല്‍ സു​ര​ക്ഷ ഒ​രു​ക്കേ​ണ്ട ക​ച്ചേ​രി​ത്താ​ഴ​ത്തെ അ​ത്യാ​ധു​നി​ക പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് അ​ട​ച്ചു പൂ​ട്ടി​യ​തി​നെ​തി​രേ പ്ര​തി​ഷേ​ധം വ്യാ​പ​കം. അ​ഞ്ച് ല​ക്ഷം ചെ​ല​വി​ല്‍ ല​യ​ണ്‍​സ് ക്ല​ബു​ക​ളു​ടെ​യും മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ നി​ര്‍​മി​ച്ച എ​യ്ഡ് പോ​സ്റ്റാ​ണ് മാ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു കി​ട​ക്കു​ന്ന​ത്.

ഇ​തോ​ടെ ന​ഗ​ര​ത്തി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നും നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സം​വി​ധാ​നം ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. സ​ന്ധ്യ​മ​യ​ങ്ങി​യാ​ല്‍ പ്ര​ദേ​ശ​ത്ത് അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് മൂ​ലം ഗ​താ​ഗ​ത ത​ട​സ​വും പ​തി​വാ​ണ്. ഇ​തി​നു പു​റ​മെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും ആ​ശ്ര​മ സ്വ​കാ​ര്യ ബ​സ്റ്റാ​ൻ​ഡി​ലും ഉ​ണ്ടാ​യി​രു​ന്ന എ​യ്ഡ് പോ​റ്റു​ക​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

പോ​ലീ​സ് സേ​ന​യി​ലെ രൂ​ക്ഷ​മാ​യ ഉ​ദ്യോ​ഗ​സ്ഥ ക്ഷാ​മ​മാ​ണ് എ​യ്ഡ് പോ​സ്റ്റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​ല​യ്ക്കാ​ന്‍ കാ​ര​ണ​മാ​യ​താ​യി പ​റ​യു​ന്ന​ത്. എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അം​ഗ​ബ​ല​മു​ള്ള സ്റ്റേ​ഷ​നു​ക​ളി​ലൊ​ന്നാ​ണ് മൂ​വാ​റ്റു​പു​ഴ​യെ​ങ്കി​ലും നി​ല​വി​ല്‍ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പോ​ലും ഇ​വി​ടെ പോ​ലീ​സു​കാ​രി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. രേ​ഖ​ക​ളി​ല്‍ 105 പോ​ലീ​സു​കാ​ര്‍ ഉ​ണ്ടെ​ങ്കി​ലും നി​ല​വി​ല്‍ 88 പേ​രി​ല്‍ താ​ഴെ മാ​ത്ര​മാ​ണ് ഡ്യൂ​ട്ടി​ക്കു​ള്ള​ത്.

ഇ​തി​ല്‍ ത​ന്നെ വ​ലി​യൊ​രു വി​ഭാ​ഗം വ​ര്‍​ക്ക് അ​റേ​ഞ്ച്‌​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി മ​റ്റ് ഡ്യൂ​ട്ടി​ക്കാ​യി പോ​യി​രി​ക്കു​ക​യാ​ണ്. വി​ജി​ല​ന്‍​സ് കോ​ട​തി, കു​ടും​ബ കോ​ട​തി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഡ്യൂ​ട്ടി​ക്കു പു​റ​മേ ജ​ന​മൈ​ത്രി, പി​ങ്ക് പ​ട്രോ​ള്‍, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് ആ​ന്‍റി നാ​ര്‍​കോ​ട്ടി​ക് ക​മ്മി​റ്റി തു​ട​ങ്ങി​യ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ചു​മ​ത​ല​യും സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ്. ഇ​ത് ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തെ​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തെ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

ന​ഗ​ര ഹൃ​ദ​യ​ത്തി​ല്‍ ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി നി​ര്‍​മി​ച്ച എ​യ്ഡ് പോ​സ്റ്റ് അ​ട​ഞ്ഞു കി​ട​ക്കു​ന്ന​ത് ന​ഗ​ര​ത്തി​ലെ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് സു​ര​ക്ഷ​യി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണി​പ്പോ​ള്‍. പോ​ലീ​സി​ന്‍റെ അ​ഭാ​വം മു​ത​ലെ​ടു​ത്ത് മ​ദ്യ​പാ​നി​ക​ളും സാ​മൂ​ഹ്യ​വി​രു​ദ്ധ​രും പ്ര​ദേ​ശ​ത്ത് വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണ്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up