x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെത്‌ലഹേമിലെ ആവർത്തിക്കപ്പെടുന്ന നിലവിളി


Published: December 6, 2025 02:15 AM IST | Updated: December 6, 2025 02:15 AM IST

ഫാ. ​ജി​സ​ണ്‍ വേ​ങ്ങ​ശേ​രി

മി​​​ശി​​​ഹാ​​​യെ കാ​​​ണാ​​​ൻ ജ്ഞാ​​​നി​​​ക​​​ൾ​​​ക്ക് വ​​​ഴി​​​കാ​​​ട്ടി​​​യാ​​​യ​​​ത് കി​​​ഴ​​​ക്കു​​​ദി​​​ച്ച ന​​​ക്ഷ​​​ത്ര​​​മാ​​​യി​​​രു​​​ന്നു. അ​​​വ​​​രെ ന​​​യി​​​ച്ച ന​​​ക്ഷ​​​ത്രം കൃ​​​ത്യ​​​മാ​​​യി മി​​​ശി​​​ഹാ​​​യു​​​ടെ അ​​​ടു​​​ക്ക​​​ലേ​​​ക്ക് അ​​​വ​​​രെ എ​​​ത്തി​​​ച്ചു. ഇ​​​തു​​​പോ​​​ലൊ​​​രു ന​​​ക്ഷ​​​ത്രം ന​​​മ്മു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ലും ആ​​​വ​​​ശ്യ​​​മാ​​​ണ്; പ്ര​​​ത്യേ​​​കി​​​ച്ച് യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക്. മൊ​​​ബൈ​​​ൽ ഫോ​​​ൺ സ്ക്രോ​​​ൾ ചെ​​​യ്യു​​​ന്ന കൗ​​​മാ​​​ര​​​ക്കാ​​​രു​​​ടെ​​​യും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ക​​​ണ്ണു​​​ക​​​ളി​​​ൽ മി​​​ന്നി​​​മ​​​റ​​​യു​​​ന്ന​​​ത് അ​​​ൽ​​​ഗോ​​​രി​​​ത​​​മെ​​​ന്ന മി​​​ഥ്യാ​​​ന​​​ക്ഷ​​​ത്ര​​​മാ​​​ണ്. അ​​​തു​​​കൊ​​​ണ്ടു​​ത​​​ന്നെ സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ​ ഹൃ​​​ദ​​​യ​​​മി​​​ടി​​​പ്പാ​​​യ യു​​​വ​​​ജ​​​ന​​​ങ്ങ​​​ളോ​​​ടൊ​​​പ്പം നി​​​ൽ​​​ക്കാ​​​നും ശ്ര​​​ദ്ധി​​​ക്കാ​​​നും അ​​​വ​​​രോ​​​ടൊ​​​പ്പം ന​​​ട​​​ക്കാ​​​നും ഈ ​​​ക്രി​​​സ്മ​​​സ് ന​​​മ്മെ ക്ഷ​​​ണി​​​ക്കു​​​ന്നു.

ദി​​​വ്യശി​​​ശു​വി​ന്‍റെ ജ​ന​ന​ത്തോ​ടെ ബെ​ത്‌​ല​ഹേ​മി​ലെ ഹേ​റോ​ദേ​സ് രാ​ജാ​വ് നി​ര​വ​ധി നി​ര​പ​രാ​ധി​ക​ളാ​യ കു​ഞ്ഞു​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത് നാം ​ബൈ​ബി​ളി​ൽ കാ​ണു​ന്നു​ണ്ട്. അ​ത് ഇ​ന്നും ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്നു. പ്ര​ത്യ​ക്ഷ​ത്തി​ലു​ള്ള ഒ​രു കൊ​ല​പാ​ത​ക​മോ മ​ര​ണ​മോ അ​ല്ല ഇ​ത് അ​ർ​ഥ​മാ​ക്കു​ന്ന​ത്. ല​ഹ​രി​യു​ടെ​യും മ​റ്റ് ആ​സ​ക്തി​ക​ളു​ടെ​യു​മൊ​ക്കെ രൂ​പ​ത്തി​ൽ ഹേ​റോ​ദേ​​​സി​​​ന്‍റെ പ​​​ട​​​യാ​​​ളി​​​ക​​​ളു​​​ടെ രൂ​​​പ​​​ത്തി​​​ൽ ഇ​​​ന്നും ന​​​മ്മു​​​ടെ സ​​​മൂ​​​ഹ​​​ത്തി​​​ൽ ഇ​​​ത് നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു. ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ളാ​​​ൽ നി​​​ശ​​​ബ്ദ​​​മാ​​​യി ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന ഒ​​​രു ത​​​ല​​​മു​​​റ. സ്കൂ​​​ൾ കു​​​ട്ടി​​​ക​​​ളി​​​ലേ​​​ക്കു​​പോ​​​ലും എ​​​ത്തു​​​ന്ന മ​​​യ​​​ക്കു​​​മ​​​രു​​​ന്ന്, കു​​​ടും​​​ബ​​​ങ്ങ​​​ളെ ന​​​ശി​​​പ്പി​​​ക്കു​​​ന്ന മ​​​ദ്യം, ശ​​​രീ​​​ര​​​ങ്ങ​​​ളെ​​​യും മ​​​ന​​​സു​​​ക​​​ളെ​​​യും ഭാ​​​വി​​​യെ​​​യും ത​​​ക​​​ർ​​​ക്കു​​​ന്ന ആ​​​സ​​​ക്തി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ൽനി​​​ന്നു​​​ണ്ടാ​​​കു​​ന്ന ദു​​​ര​​​ന്ത​​​ങ്ങ​​​ൾ നാം ​​​നി​​​ത്യ​​​വും ക​​​ണ്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു.

എ​​​ന്നാ​​​ൽ സു​​​വി​​​ശേ​​​ഷം ന​​​മു​​​ക്ക് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​ത്ത​​​രു​​​ന്ന ഒ​​​ന്നാ​​​ണ് പ്ര​​​ത്യാ​​​ശ. ജോ​​​സ​​​ഫി​​​ന്‍റെ അ​​​നു​​​സ​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ​​​യും മാ​​​ലാ​​​ഖ​​​യു​​​ടെ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ത്തി​​​ലൂ​​​ടെ​​​യും ദൈ​​​വം മി​​​ശി​​​ഹാ​​​യെ സം​​​ര​​​ക്ഷി​​​ക്കു​​​ന്നു. അ​​​തു​​​പോ​​​ലെ, ന​​​മ്മു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളും സ്കൂ​​​ളു​​​ക​​​ളും സ​​​മൂ​​​ഹ​​​വും കു​​​ട്ടി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന ര​​​ക്ഷാ​​​ധി​​​കാ​​​രി​​​ക​​​ളാ​​​യി മാ​​​റ​​​ണം. ഭ​​​യപ്പെടുത്തലിലൂ​​​ടെ​​​യ​​​ല്ല, മ​​​റി​​​ച്ച് സാ​​​ന്നി​​​ധ്യ​​​ത്തി​​​ലൂ​​​ടെ​​​യും അ​​​വ​​​ബോ​​​ധ​​​ത്തി​​​ലൂ​​​ടെ​​​യും സ്നേ​​​ഹ​​​ത്തി​​​ലൂ​​​ടെ​​​യു​​​മാ​​​ണ് ഇ​​​ത് ചെ​​​യ്യേ​​​ണ്ട​​​ത്. ഈ ​​​ക്രി​​​സ്മ​​​സ് കാ​​​ല​​​ത്ത് നാം ​​​ന​​​മ്മു​​​ടെ വീ​​​ടു​​​ക​​​ളെ​​​യും ഗ്രാ​​​മ​​​ങ്ങ​​​ളെ​​​യും ന​​​ഗ​​​ര​​​ങ്ങ​​​ളെ​​​യും ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളെ​​​യും പ്ര​​​കാ​​​ശ​​​പൂ​​​രി​​​ത​​​മാ​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം ന​​​മ്മു​​​ടെ കു​​​ട്ടി​​​ക​​​ൾ ഭ​​​യ​​​ത്തി​​​ന്‍റെ​​​യും അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ന്‍റെ​​​യും ഇ​​​രു​​​ട്ടി​​​ലൂ​​​ടെ ന​​​ട​​​ക്കു​​​മ്പോ​​​ൾ അ​​​വ​​​രെ ന​​​യി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ഒ​​​രു ന​​​ക്ഷ​​​ത്രം നാം ​​​തെ​​​ളി​​​യി​​​ക്ക​​​ണം. കി​​​ഴ​​​ക്കു​​​ദി​​​ച്ച ആ ​​​ന​​​ക്ഷ​​​ത്ര​​​ത്തെ ഇ​​​ന്നു ന​​​മു​​​ക്ക് ‘ജാ​​​ഗ്ര​​​ത’ എ​​​ന്നോ ‘ജ്ഞാ​​​നം’ എ​​​ന്നോ ഒ​​​ക്കെ വി​​​ളി​​​ക്കാം. ജ്ഞാ​​​നി​​​ക​​​ളെ ന​​​യി​​​ച്ച ‘ന​​​ക്ഷ​​​ത്രം’ ന​​​മ്മ​​​ളെ​​​യെ​​​ല്ലാം ന​​​യി​​​ക്ക​​​ട്ടെ അ​​​തി​​​ന്‍റെ തി​​​ള​​​ക്കം അ​​​ത്യ​​​ധി​​​കം ആ​​​വ​​​ശ്യ​​​മു​​​ള്ള ഒ​​​രു ലോ​​​ക​​​ത്ത് മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് വ​​​ഴി​​​കാ​​​ട്ട​​​ട്ടെ.

Tags : cry in Bethlehem nattuvisesham locl news

Recent News

Corehub Up