x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാറക​ൾ പൊ​ട്ടി​ച്ചു​നീ​ക്കി; ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ചു


Published: March 26, 2026 07:51 AM IST | Updated: March 26, 2026 07:51 AM IST

ചെ​റു​പു​ഴ: രാ​ജ​ഗി​രി ക്വാ​റി​യി​ൽ നി​ന്നും രാ​ജ​ഗി​രി-​ജോ​സ്ഗി​രി പി​ഡ​ബ്ല്യു​ഡി റോ​ഡി​ൽ പ​തി​ച്ച കൂ​റ്റ​ൻ ക​ല്ലു​ക​ൾ പൊ​ട്ടി​ച്ചു നീ​ക്കി ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ചു. വൈ​ദ്യു​തി ബ​ന്ധ​വും സാ​ധാ​ര​ണ നി​ല​യി​ലാ​യി.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ര​ണ്ട് ഹി​റ്റാ​ച്ചി​ക​ൾ എ​ത്തി​ച്ച് ക​ല്ലു​ക​ൾ പൊ​ട്ടി​ച്ചു നീ​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ജ​യി​ച്ചി​ല്ല. ക​ല്ലു​ക​ൾ റോ​ഡി​ലേ​ക്ക് ഒ​രു​മീ​റ്റ​റോ​ളം ആ​ഴ​ത്തി​ൽ താ​ഴ്ന്നു കി​ട​ന്ന​താ​ണു കാ​ര​ണം. ഇ​തേ തു​ട​ർ​ന്ന് ഇ​തി​നു സ​മീ​പ​ത്തു​കൂ​ടി താ​ത്കാ​ലി​ക റോ​ഡ് തു​റ​ന്നി​രു​ന്നു. ഇ​തു​വ​ഴി ബ​സു​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യി. രാ​ത്രി വൈ​കി​യും ന​ട​ത്തി​യ ശ്ര​മ​ത്തി​നൊ​ടു​വി​ൽ ക​ല്ലു​ക​ൾ പൊ​ട്ടി​ച്ചു.

ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ ക​ല്ലു​ക​ൾ റോ​ഡി​ൽ നി​ന്നും നീ​ക്കി ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കി. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ​ഗി​രി പൈ​തൃ​ക സം​ര​ക്ഷ​ണ സ​മി​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​ഹ​സി​ൽ​ദാ​റു​ടെ​യും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ​യും നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത്.

ജ​ന​ങ്ങ​ൾ ഇ​പ്പോ​ഴും ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലും ആ​ശ​ങ്ക​യി​ലു​മാ​ണ്. ക്വാ​റി​യ്ക്ക് സ്റ്റോ​പ്പ് മെ​മ്മോ കൊ​ടു​ക്ക​ണ​മെ​ന്നും ക്വാ​റി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നു​മാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ചെ​റു​പു​ഴ പോ​ലീ​സ് രാ​ജ​ഗി​രി ക​ബ​നി ബ്ലൂ ​മെ​റ്റ​ൽ​സ് ക്വാ​റി ഉ​ട​മ വി​വേ​ക് വി​ജ​യ​നെ​തി​രേ കേ​സെ​ടു​ത്തു. പി​ഡ​ബ്ള്യു​ഡി റോ​ഡ് കേ​ടു​വ​രു​ത്തി​യ​തി​നെ​തി​രേ​യാ​ണു കേ​സ്.

 

Tags : nattu vishesham rocks were removed

Recent News

Corehub Up