x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്തെ ആ​ദ്യ സി​ബി​ജി പ്ലാ​ന്‍റ് ബ്ര​ഹ്മപു​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: February 28, 2026 07:23 AM IST | Updated: February 28, 2026 07:23 AM IST

കൊ​ച്ചി: അ​ജൈ​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ല്‍ ഇ​തി​നോ​ട​കം വ​ലി​യ പു​രോ​ഗ​തി സം​സ്ഥാ​നം കൈ​വ​രി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ബ്ര​ഹ്മ​പു​ര​ത്തെ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ ഭൂ​മി​യി​ല്‍ ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​ന്‍റെ (ബി​പി​സി​എ​ല്‍) നേ​തൃ​ത്വ​ത്തി​ല്‍ സ്ഥാ​പി​ച്ച സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ഖ​ര​മാ​ലി​ന്യ അ​ധി​ഷ്ഠി​ത കം​പ്ര​സ്ഡ് ബ​യോ​ഗ്യാ​സ് (സി​ബി​ജി) പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന രം​ഗ​ത്ത് കേ​ര​ളം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ള്‍ ലോ​ക​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. രാ​ജ്യ​ത്തി​ന്‍റെ ഊ​ര്‍​ജ സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പാ​ണി​തെ​ന്ന് ച​ട​ങ്ങി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​നാ​യി. സാ​നി​ട്ട​റി വേ​സ്റ്റ് പ്ലാ​ന്‍റി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചു. മ​ന്ത്രി പി. ​രാ​ജീ​വ് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന സം​രം​ഭ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കോ​ഫി ടേ​ബി​ള്‍ ബു​ക്ക്, മ​ന്ത്രി എം.​ബി. രാ​ജേ​ഷ് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു.

മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് റി​പ്പോ​ര്‍​ട്ട് മ​ന്ത്രി പി. ​രാ​ജീ​വ് കേ​ന്ദ്ര​മ​ന്ത്രി​ക്ക് കൈ​മാ​റി.
സി​ബി​ജി ഗ്രീ​ന്‍ ബെ​ല്‍​റ്റ് മി​യാ​വാ​ക്കി ഫോ​റ​സ്റ്റ് പ്ലാ​ന്‍റ് പ​രി​സ​ര​ത്തെ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സി​ബി​ജി ഗ്രീ​ന്‍ ബെ​ല്‍​റ്റ് മി​യാ​വാ​ക്കി ഫോ​റ​സ്റ്റ് പ​ദ്ധ​തി​ക്കും ച​ട​ങ്ങി​ല്‍ തു​ട​ക്ക​ക്കു​റി​ച്ചു. മ​ന്ത്രി എം.​ബി രാ​ജേ​ഷ്, പി.​വി.​ശ്രീ​നി​ജി​ന്‍ എം​എ​ല്‍​എ മേ​യ​ര്‍ അ​ഡ്വ.​വി.​കെ.​മി​നി​മോ​ള്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് തൈ​ക​ള്‍ ന​ട്ടു​കൊ​ണ്ട് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

Tags : nattu vishesham CBG plant inaugurated

Recent News

Corehub Up