x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ത്തി​രി​പ്പി​ന് അ​റു​തി; നി​ല​മ്പൂ​ര്‍ ബൈ​പാ​സ് നി​ര്‍​മാ​ണം തു​ട​ങ്ങി

വെബ് ഡെസ്ക്
Published: October 29, 2026 05:27 AM IST | Updated: October 29, 2026 05:27 AM IST

നി​ല​മ്പൂ​ര്‍: മൂ​ന്ന് പ​തി​റ്റാ​ണ്ടി​ന്‍റെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ നി​ല​മ്പൂ​ര്‍ ബൈ​പാ​സ് ആ​ദ്യ​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങി. നി​ല​മ്പൂ​രി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ 1996ല്‍ ​തു​ട​ക്കം കു​റി​ച്ച നി​ല​മ്പൂ​ര്‍ ബൈ​പാ​സി​ന്‍റെ നി​ര്‍​മാ​ണ​മാ​ണ് മൂ​ന്ന് പ​തി​റ്റാ​ണ്ടി​നു ശേ​ഷം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം അ​ടു​ത്ത മാ​സം 16ന് ​മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍, ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം​എ​ല്‍​എ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ നി​ര്‍​വ​ഹി​ക്കും. കെ​എ​ന്‍​ജി അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ലെ ജ്യോ​തി​പ്പ​ടി മു​ത​ല്‍ വെ​ളി​യം​തോ​ട് വ​രെ ആ​റ് കി​ലോ​മീ​റ്റ​റാ​ണ് ബൈ​പാ​സി​ന്‍റെ ആ​കെ നീ​ളം. നാ​ലു​വ​രി​പ്പാ​ത​യാ​യാ​ണ് ബൈ​പ്പാ​സ് നി​ര്‍​മി​ക്കു​ന്ന​ത്.

ജ്യോ​തി​പ്പ​ടി മു​ത​ല്‍ മു​ക്ക​ട്ട വ​രെ​യു​ള്ള 4.3 കി​ലോ​മീ​റ്റ​റാ​ണ് ഒ​ന്ന്, ര​ണ്ട് റീ​ച്ചു​ക​ളി​ലാ​യി ആ​ദ്യം പൂ​ര്‍​ത്തി​യാ​ക്കു​ക. മു​ക്ക​ട്ട മു​ത​ല്‍ വെ​ളി​യം​തോ​ട് വ​രെ​യു​ള്ള മൂ​ന്നാം റീ​ച്ചി​​ന്‍റെ നി​ര്‍​മാ​ണ​ത്തി​നും വൈ​കാ​തെ തു​ട​ക്ക​മാ​കും. പി​ണ​റാ​യി സ​ര്‍​ക്കാ​രി​​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍ ബൈ​പാ​സി​ന് ഭൂ​മി വി​ട്ടു​ന​ല്‍​കി​യ മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍​ക്കും പ​ണം ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ബൈ​പാ​സ് നി​ര്‍​മാ​ണ​ത്തി​ന് വ​ഴി​തു​റ​ന്ന​ത്. ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം​എ​ല്‍​എ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളും സ​ഹാ​യ​ക​ര​മാ​യി.
ജ്യോ​തി​പ്പ​ടി മു​ത​ല്‍ ച​ക്കാ​ല​ക്കു​ത്ത്-​മു​തു​കാ​ട് റോ​ഡ് വ​രെ 2.46 കി​ലോ​മീ​റ്റ​റാ​ണ് ഒ​ന്നാം ഘ​ട്ടം. 35 കോ​ടി രൂ​പ​യാ​ണ് ഇ​തി​ന്റെ എ​സ്റ്റി​മേ​റ്റ് തു​ക. ഇ​തി​ല്‍ 10 ശ​ത​മാ​നം കു​റ​ച്ച് 31.5 കോ​ടി രൂ​പ​യ്ക്കാ​ണ് മ​ഞ്ചേ​രി​യി​ലെ മ​ല​ബാ​ര്‍ പ്ല​സ് ടെ​ന്‍​ഡ​ര്‍ എ​ടു​ത്തി​ട്ടു​ള്ള​ത്. ഈ ​ഭാ​ഗ​ത്താ​ണ് ഇ​പ്പോ​ള്‍ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ഒ​ന്ന​ര വ​ര്‍​ഷം കൊ​ണ്ട് ഒ​ന്നാം ഘ​ട്ടം പൂ​ര്‍​ത്തി​യാ​ക്കും.

ര​ണ്ടാം ഘ​ട്ട​ത്തി​​ന്‍റെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി എ​സ്റ്റി​മേ​റ്റി​ലെ ത​ക​രാ​ര്‍ മൂ​ലം റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. പു​തി​യ എ​സ്റ്റി​മേ​റ്റ് വീ​ണ്ടും ത​യാ​റാ​ക്കി ചീ​ഫ് എ​ൻജി​നീ​യ​റു​ടെ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് അ​യ​യ്ക്കും. അ​നു​മ​തി ല​ഭി​ച്ചാ​ല്‍ കോ​ഴി​ക്കോ​ട് സൂ​പ്ര​ണ്ടിം​ഗ് എൻജിനിയ​ര്‍ വീ​ണ്ടും ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ക്കും.
1996-ല്‍ ​മു​ന്‍ മ​ന്ത്രി ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദാ​ണ് നി​ല​മ്പൂ​ര്‍ ബൈ​പ്പാ​സ് ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ബൈ​പ്പാ​സി​നാ​യി ഭൂ​മി വി​ട്ടു​ന​ല്‍​കി​യ​വ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​ര തു​ക ല​ഭി​ക്കാ​ന്‍ 20 മു​ത​ല്‍ 29 വ​ര്‍​ഷം വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. നി​ല​മ്പൂ​ര്‍ ബൈ​പാ​സ് യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ മാ​ത്ര​മേ നി​ല​മ്പൂ​രി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കൂ.

Tags :

Recent News

Corehub Up