x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഒ​പി വി​ഭാ​ഗ​ത്തി​ൽ എ​ക്സ്റേ ​യൂ​ണി​റ്റ് പ​ണി​മു​ട​ക്കിയിട്ട് മാ​സ​ങ്ങ​ൾ

വെബ് ഡെസ്ക്
Published: August 15, 2026 02:08 AM IST | Updated: August 15, 2026 02:08 AM IST

പ്രതീകാത്മക ചിത്രം

ഗാ​​ന്ധി​​ന​​ഗ​​ർ: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി ഒ​​പി വി​​ഭാ​​ഗ​​ത്തി​​ലെ എ​​ക്സ്റേ ​​യൂ​​ണി​​റ്റ് ത​​ക​​രാ​​റി​​ലാ​​യി​​ട്ട് അ​​ഞ്ച് മാ​​സം പി​​ന്നി​​ട്ടു. ആ​​ശു​​പ​​ത്രി​​യി​​ലെ വി​​വി​​ധ ഒ​​പി ക​​ളി​​ൽ ചി​​കി​​ത്സ​തേ​​ടു​​ന്ന ഭൂ​​രി​​ഭാ​​ഗം രോ​​ഗി​​ക​​ൾ​​ക്കും എ​​ക്സ് റേ​​എ​​ടു​​ക്കേ​​ണ്ടി വ​​രു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ ഒ​​പി​യി​ലെ യൂ​ണി​റ്റ് പ​ണി​മു​ട​ക്കി​യ​തോ​ടെ രോ​​ഗി​​ക​​ൾ വ​​ലി​​യ ക​​ഷ്ട​​ത​​യാ​​ണ് നേ​​രി​​ടു​​ന്ന​​ത്.

നി​​ല​​വി​​ൽ ഒ​​പി വി​​ഭാ​​ഗ​​ത്തി​​ൽ​നി​​ന്ന് ഏ​​റെ അ​​ക​​ലെ​​യു​​ള്ള പു​​തി​​യ സ​​ർ​​ജ​​റി ബ്ലോ​​ക്കി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന യൂ​​ണി​​റ്റി​​നെ​​യാ​​ണ് രോ​​ഗി​​ക​​ൾ എ​​ക്സ്​റേ ​എ​​ടു​​ക്കു​​ന്ന​​തി​​ന് സ​​മീ​​പി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ അ​​ത്ര​യും​ദൂ​​രം പോ​​കാ​​ൻ മ​​ടി​​ക്കു​​ന്ന രോ​​ഗി​​ക​​ൾ ഒ​​പി വി​​ഭാ​​ഗ​​ത്തി​​നു സ​​മീ​​പ​​ത്താ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ജി​​ല്ലാ സ​​ഹ​​ക​​ര​​ണ ആ​​ശു​​പ​​ത്രി​​യു​​ടെ കീ​​ഴി​​ലു​ള്ള ഡി​​സി​എ​​ച്ചി​​ലാ​ണ് അ​​മി​​ത ഫീ​​സ് കൊ​​ടു​​ത്ത് എ​​ക്സ്റേ ​​എ​​ടു​​ക്കു​​ന്ന​​ത്.

എ​ന്നാ​ൽ, ക​​ഴി​​ഞ്ഞ ദി​​വ​​സം ഇ​​വി​​ടെ​യും എ​​ക്സ്റേ ​യൂ​​ണി​​റ്റി​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം ത​ക​രാ​റി​ലാ​യ​ത് രോ​​ഗി​​ക​​ളെ വീ​​ണ്ടും വ​​ല​​ച്ചു. ഇ​​തോ​​ടെ എ​​ക്സ​​്റേ എ​​ടു​​ക്കേ​​ണ്ട രോ​​ഗി​​ക​​ൾ പു​​തി​​യ സ​​ർ​​ജി​​ക്ക​​ൽ ബ്ലോ​​ക്കി​​ലെ യൂ​​ണി​​റ്റി​​നെ സ​​മീ​​പി​​ച്ച​​ത് ഇ​​വി​​ടെ വ​​ലി​​യ തി​​ര​​ക്കി​​നി​​ട​​യാ​​ക്കി. ഒ​​പി​​യി​​ൽ എ​​ക്സ്റേ ​യൂ​​ണി​​റ്റ് ആ​​രം​​ഭി​​ക്കേ​​ണ്ട​​ത് രോ​​ഗി​​ക​​ളെ സം​​ബ​​ന്ധി​​ച്ച് അ​​ത്യാ​​പേ​​ക്ഷി​​ത​​മാ​​ണ്. അ​​തേ​​സ​​മ​​യം ത​​ക​​രാ​​റി​​ലാ​​യ കാ​​ല​​പ്പ​​ഴ​​ക്കം ചെ​​ന്ന എ​​ക്സ്റേ ​യൂ​​ണി​​റ്റ് മാ​​റ്റി പു​​തി​​യ​​ത് സ്ഥാ​​പി​​ക്കാ​​നു​​ള്ള ന​ട​പ​ടി​ക​ൾ ന​​ട​​ന്നു വ​​രു​​ന്ന​​താ​​യാ​​ണ് വി​​വ​​രം.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up