കോഴിക്കോട്: ഷോപ്പിംഗ് മാളില്‍ നിന്ന് മോഷണം നടത്തിയ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ പുളിക്കതൊടി വീട്ടില്‍ മുഹമ്മദ് ഷമീല്‍ (20 ) തൊട്ടേക്കാട് ആലിക്കപറമ്പില്‍ വീട്ടില്‍ സബിത (19 ) എന്നിവരെയാണ് പൊലിസ് പിടികൂടിയത്.
18ന് വൈകുന്നേരം ഹൈലൈറ്റ് മാളിലെ നെസ്റ്റോ സൂപ്പര്‍ മാര്‍ക്കറ്റിലാണ് മോഷണം നടത്തിയത്. ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി വിഭാഗത്തില്‍ വില്പനയ്ക്ക് വച്ചിരുന്ന എട്ടായിരം രൂപയോളം വിലവരുന്ന ഉല്‍പ്പന്നങ്ങള്‍ പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു.
സ്ഥാപനത്തിലെ ജീവനക്കാരനായ സുജിത്കുമാറിന്റെ പരാതിയില്‍ പന്തീരാങ്കാവ് പൊലിസ് സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. പ്രതിയായ സബിതയുടെ പേരില്‍ കഴിഞ്ഞമാസം മോഷണത്തിന് മറ്റൊരു കേസ് പൊലിസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
അരയിടത്തുപാലത്തെ ഗോകുലം മാളിലെ നെസ്റ്റോ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നു 1000 രൂപയോളം വിലവരുന്ന ചോക്ലേറ്റുകള്‍ മോഷ്ടിച്ചുവെന്നാണ് ഈ കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Tags :