x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​മാ​ന്ധാം​കു​ന്ന് മാ​തൃ​ക പി​ന്തു​ട​ര​ണമെന്ന്

വെബ് ഡെസ്ക്
Published: September 1, 2026 01:31 AM IST | Updated: September 1, 2026 01:31 AM IST

സ​ന്യാ​സി മാ​ർ​ഗ​ദ​ർ​ശ​ക മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ അ​ങ്ങാ​ടി​പ്പു​റം തി​രു​മാ​ന്ധാം​കു​ന്ന് ക്ഷേ​ത്രം ട്ര​സ്റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക് മം​ഗ​ള​പ​ത്രം കൈ​മാ​റു​ന്നു.

അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം തി​രു​മാ​ന്ധാം​കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ ഭ​ര​ണ ന​ട​ത്തി​പ്പു​ക​ൾ ദീ​ർ​ഘ​നാ​ള​ത്തെ നി​യ​മ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ശേ​ഷം ദേ​വ​സ്വം ബോ​ർ​ഡി​ൽനി​ന്ന് ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​യി വീ​ണ്ടെ​ടു​ത്ത ക്ഷേ​ത്ര ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കേ​ര​ള സ​ന്ന്യാ​സി മാ​ർ​ഗ​ദ​ർ​ശ​ക മ​ണ്ഡ​ലം അ​ഭി​ന​ന്ദി​ക്കു​ക​യും ക്ഷേ​ത്രം ട്ര​സ്റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക് മം​ഗ​ള​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

ക്ഷേ​ത്ര ട്ര​സ്റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കൃ​ഷ്ണ​കു​മാ​ര വ​ർ​മ​രാ​ജ, പ്ര​കാ​ശ് രാ​ജ, രാ​ഗേ​ഷ് രാ​ജ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വാ​മി​മാ​രെ മാ​ല ചാ​ർ​ത്തി സ്വീ​ക​രി​ച്ച​ത്. കേ​ര​ള​ത്തി​ൽ മാ​ത്ര​മ​ല്ല, ഭാ​ര​ത​ത്തി​ലു​ട​നീ​ളം ഹൈ​ന്ദ​വ സ​മൂ​ഹം തി​രു​മാ​ന്ധാം​കു​ന്ന് മാ​തൃ​ക പി​ന്തു​ട​ര​ണ​മെ​ന്നും സ്വാ​മി​ജി​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​ന്യാ​സി മാ​ർ​ഗ​ദ​ർ​ശ​ക മ​ണ്ഡ​ല​ത്തി​ന്‍റെ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ ഡോ.​ ധ​ർ​മാ​ന​ന്ദ സ്വാ​മി​ക​ൾ, സ്വാ​മി ആ​ത്മ​സ്വ​രൂ​പാ​ന​ന്ദ മ​ഹാ​രാ​ജ്, സ്വാ​മി ഹ​നു​മ​ദ്പാ​ദാ​ന​ന്ദ സ​ര​സ്വ​തി തൃ​പ്പാ​ദ​ങ്ങ​ൾ തു​ട​ങ്ങി​യ സ​ന്യാ​സി​ക​ളാ​ണ് തി​രു​മാ​ന്ധാം​കു​ന്ന് ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ച​ത്.

Tags : Nattuvishesham DistrictNews DeepikaNews followed

Recent News

Corehub Up