x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ഴാ​വി​ല്‍ താ​ള​മു​ണ​ര്‍​ന്നാ​ല്‍ നി​റ​ഞ്ഞാ​ടും ഈ ​ന​ങ്ങ്യാ​ര​മ്മ

പ്ര​ശാ​ന്ത്
Published: July 5, 2026 06:13 AM IST | Updated: July 5, 2026 06:13 AM IST

പേ​രൂ​ര്‍​ക്ക​ട: പൈ​തൃ​ക ക​ല​യാ​യി യു​നെ​സ്‌​കോ അം​ഗീ​ക​രി​ച്ച ആ​ദ്യ ഇ​ന്ത്യ​ന്‍ ക​ലാ​രൂ​പം, അ​ഭി​ന​യ​ത്തി​ന്‍റെ മാതൃക​ല, അ​താ​ണ് കൂ​ടി​യാ​ട്ടം. പു​രു​ഷ​ന്‍ കെ​ട്ടി​യാ​ടു​മ്പോ​ള്‍ ചാ​ക്യാ​ര്‍​കൂ​ത്ത്, സ്ത്രീ​ക​ളാ​ടി​യാ​ല്‍ ന​ങ്ങ്യാ​ര്‍​കൂ​ത്ത്, കൂ​ട്ടം​കൂ​ടി​യാ​ടി​യാ​ല്‍ കൂ​ടി​യാ​ട്ട​വും...

ദൈ​വീ​ക ക​ല​യാ​യ ന​ങ്ങ്യാ​ര്‍​കൂ​ത്തി​ന് പി​ന്‍​വാ​ദ്യം മി​ഴാ​വാ​ണ്. 12 വ​യ​സു മു​ത​ല്‍ മി​ഴാ​വി​ന്‍റെ താ​ള​ത്തി​ല്‍ അ​ലി​ഞ്ഞ യു​വ​ന​ര്‍​ത്ത​കി​യാ​ണ് കോ​ട്ട​യ്ക്ക​കം മാ​ര്‍​ഗി നാ​ട്യ​ഗൃ​ഹ​ത്തി​ലെ ബാ​ല​ശ്രീ മാ​ര്‍​ഗി മ​ധു​രി​മ. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ബാ​ല​പ്ര​തി​ഭ​ക​ള്‍​ക്ക് ന​ല്‍​കു​ന്ന പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ബാ​ല​ശ്രീ നേ​ടി​യ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ഏ​ക പെ​ണ്‍​കു​ട്ടി​യാ​ണ് മ​ധു​രി​മ. തി​യേ​റ്റ​ര്‍ വി​ഭാ​ഗ​ത്തി​ലെ ക്രി​യാ​ത്മ​ക പ്ര​ക​ട​ന​മാ​ണ് മ​ധു​രി​മ​യെ ബ​ഹു​മ​തി​ക്ക് അ​ര്‍​ഹ​യാ​ക്കി​യ​ത്. അ​ങ്ങ​നെ മാ​ര്‍​ഗി മ​ധു​രി​മ​യു​ടെ പേ​രി​നു​മു​ന്നി​ല്‍ ബാ​ല​ശ്രീ​യും ഇ​ടം​നേ​ടി.

11 വ​യ​സു മു​ത​ല്‍ മാ​ര്‍​ഗി​യി​ലെ വി​ദ്യാ​ര്‍​ഥിനി​യാ​യി. 2018-ല്‍ ​ന​ങ്ങ്യാ​ര്‍​കൂ​ത്തി​ല്‍ അ​ര​ങ്ങേ​റ്റം ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​പ്പോ​ഴും കൂ​ത്തി​ന്‍റെ കാ​ണാ​പ്പു​റ​ങ്ങ​ള്‍ തേ​ടി മ​ധു​രി​മ മാ​ര്‍​ഗി​യി​ല്‍ പ​ഠി​താ​വാ​ണ്.

പ്ര​ശ​സ്ത വീ​ണാ​വി​ദൂ​ഷി മാ​യാ​വ​ര്‍​മയു​ടെ ശി​ക്ഷ​ണ​ത്തി​ല്‍ വീ​ണാ​വാ​ദ​ന​വും ഡോ. ​താ​രാ ക​ല്യാ​ണി​നു​ കീ​ഴി​ല്‍ ഭ​ര​ത​നാ​ട്യ​വും ക​ള​രി​പ്പ​യ​റ്റും അ​ഭ്യ​സി​ച്ചി​ട്ടു​ണ്ട്. ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പി​ആ​ര്‍​ഒ​യാ​യ നേ​മം കു​ടും​ബ​ന്നൂ​ര്‍ തി​രു​വാ​തി​ര​യി​ല്‍ മു​ര​ളി കോ​ട്ട​യ്ക്ക​ക​ത്തി​ന്‍റെ​യും കെ.​ബി. മീ​നാം​ബി​ക​യു​ടെ​യും മ​ക​ളാ​ണ് മ​ധു​രി​മ.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up