അറസ്റ്റിലായ പ്രതികള്‍.
കുണ്ടറ : ബൈക്കിലെത്തി സ്കൂട്ടര്‍ യാത്രികയുടെ നാലു പവന് മാല മോഷ്ടിച്ച കൊല്ലം സ്വദേശികളായ തട്ടാമല പുളിമുക്ക് ഫാത്തിമ മന്‍സിലില്‍ മാഹീന് (26), ചെമ്മാമുക്ക് ജവഹര്‍ ജംഗ്ഷനില്‍ സജീര്‍ മന്‍സിലില്‍ താരിഹ് (28) എന്നിവരാണ് കുണ്ടറ പൊലിസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 10ന് കുണ്ടറ മുക്കടയില്‍ ധന്യ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം ആക്ടീവ സ്കൂട്ടറില്‍ വരികയായിരുന്ന മാമ്പുഴ സ്വദേശിനി അര്‍ച്ചനയുടെ നാലു പവന്റെ മാല പിന്നാലെ ബൈക്കില്‍ എത്തിയ പ്രതികള്‍ പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.
അര്‍ച്ചന നിലവിളിച്ച് ആള്ക്കാര് ഓടുകൂടിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു.
കുണ്ടറ പൊലിസിന്റെ അന്വേഷണത്തിന് പ്രതികള്‍ പിടിയിലായത്. ഇവര്‍ സ്ഥിരംകുറ്റവാളികള്‍ ആണെന്നും തൃശൂര്‍, ശക്തികുളങ്ങര, ചവറ, കണ്ണനല്ലൂര്‍ എന്നീ സ്റ്റേഷനുകളിലും പ്രതികള്‍ക്ക് കേസുകള്‍ നിലവിലുണ്ടെന്നും പൊ ലിസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Tags :