x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ന് ക​ത്തെ​ഴു​ത്ത് ദി​നം

ഗി​രീ​ഷ് പ​രു​ത്തി​മ​ഠം
Published: September 1, 2026 01:07 AM IST | Updated: September 1, 2026 01:07 AM IST

മ​ഹാ​ത്മാ​ഗാ​ന്ധി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു​വി​ന് എ​ഴു​തി​യ ക​ത്തി​ന്‍റെ പ​ക​ര്‍​പ്പു​മാ​യി വി.​ജെ. എ​ബി.

അ​മൂ​ല്യ​മാ​യ ക​ത്തു​ക​ള്‍ എ​ബി​യു​ടെ കൈകളിൽ ഭദ്രം

നെ​യ്യാ​റ്റി​ന്‍​ക​ര : അ​പ്പൂ​പ്പ​നും വ​ല്യ​പ്പൂ​പ്പ​നും അ​ട​ക്കം പ​ല​രും എ​ഴു​തി​യ ക​ത്തു​ക​ളു​ടെ ശേ​ഖ​രം... പ​ര​സ്യ​ങ്ങ​ള്‍ അ​ച്ച​ടി​ച്ച മേ​ഘ​ദൂ​ത് പോ​സ്റ്റ​ല്‍ കാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ​യി​നം കാ​ര്‍​ഡു​ക​ള്‍...ഇ​വ​യെ​ക്കാ​ളൊ​ക്കെ വി.​ജെ. എ​ബി നി​ധി പോ​ലെ കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​ത് മ​ഹാ​ത്മാ​ഗാ​ന്ധി പ​ല​ര്‍​ക്കാ​യി അ​യ​ച്ച ക​ത്തു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ളു​ടെ സ​മാ​ഹാ​ര​മാ​ണ്....

നെ​യ്യാ​റ്റി​ന്‍​ക​ര വ്ളാ​ങ്ങാ​മു​റി സ്വ​ദേ​ശി എ​ബി​യും ത​പാ​ലാ​പ്പീ​സും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. പൈ​തൃ​ക സാ​മ​ഗ്രി​ക​ളെ​യും പു​രാ​വ​സ്തു​ക്ക​ളെ​യും ക​രു​ത​ലോ​ടെ സൂ​ക്ഷി​ക്കു​ന്ന ശീ​ല​മു​ള്ള​തി​നാ​ല്‍ ഇ​ന്ന​ലെ​ക​ളു​ടെ അ​ട​യാ​ള​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ല്‍ ക​ത്തു​ക​ളും ഇ​ടം പി​ടി​ച്ചു.

ക​സ്തൂ​ര്‍​ബാ ഗാ​ന്ധി, ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു, സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​ര്‍, ജ​മ​നാ​ലാ​ല്‍ ബ​ജാ​ജ്, കാ​കാ​സാ​ഹ​ബ് ക​ലേ​ല്‍​ക്ക​ര്‍, കി​ശോ​രി​ലാ​ല്‍, സി.​എ​ഫ്. ആ​ന്‍​ഡ്രൂ​സ് എ​ന്നി​വ​ര്‍​ക്കും അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക്ളി​ന്‍ ഡി ​റൂ​സ് വെ​ല്‍​റ്റ്, ഫ്ര​ഞ്ച് എ​ഴു​ത്തു​കാ​ര​ന്‍ റൊ​മെ​യ്ന്‍ റോ​ള​ണ്ട്, അ​ഭി​ഭാ​ഷ​ക​നാ​യ എ​ച്ച്.എ​സ്. പൊ​ളാ​ക്, ബ്രി​ട്ടീ​ഷ് എ​ഴു​ത്തു​കാ​ര​ന്‍ റെ​ജി​നാ​ള്‍​ഡ് റെ​യ്നോ​ള്‍​ഡ്സ് മു​ത​ലാ​യ​വ​ര്‍​ക്കും എ​ഴു​തി​യ ക​ത്തു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ളാ​ണ് എ​ബി​യു​ടെ പ​ക്ക​ലു​ള്ള​ത്. ബി​ര്‍​ലാ ഹൗ​സ്, യ​ര്‍​വാ​ദ സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍, സേ​വാ​ഗ്രാം എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത ഇ​ട​ങ്ങ​ളി​ല്‍നി​ന്ന് ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ല്‍ എ​ഴു​തി​യി​ട്ടു​ള്ള​വ​യാ​ണ് ഈ ​ക​ത്തു​ക​ള്‍.

ക​ത്തു​ക​ള്‍​ക്കു താ​ഴെ ബാ​പ്പു, എം.​കെ. ഗാ​ന്ധി, മോ​ഹ​ന്‍​ദാ​സ്, മോ​ഹ​ന്‍, ബാ​പ്പു​നാ ആ​ശീ​ര്‍​വാ​ദ് (ബാ​പ്പു​വി​ന്‍റെ ആ​ശീ​ര്‍​വാ​ദം) എ​ന്നി​വ​യി​ലേ​തെ​ങ്കി​ലു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വീ​ട്ടി​ലെ​ത്തു​ന്ന സ​ന്ദ​ര്‍​ശ​ക​രു​ടെ താ​ത്പ​ര്യാ​ര്‍​ഥം ഈ ​ക​ത്തു​ക​ളെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ന്പോ​ള്‍ എ​ബി വാ​ചാ​ല​നാ​കാ​റു​ള്ള​തും പ​തി​വാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews Letter Writing Day

Recent News

Corehub Up