x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ജി​യ​ന്ന അ​ച്ചാ​മ്മ ജേ​ക്ക​ബി​ന്‍റെ 53-ാം ച​ര​മ​വാ​ര്‍​ഷി​കം ഇ​ന്ന്

വെബ് ഡെസ്ക്
Published: July 7, 2026 12:55 AM IST | Updated: July 7, 2026 12:55 AM IST

അ​ച്ചാ​മ്മ ജേ​ക്ക​ബ്

ചങ്ങ​നാ​ശേ​രി: കേ​ര​ള ജി​യ​ന്ന എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ച്ചാ​മ്മ ജേ​ക്ക​ബി​ന്‍റെ 53-ാം ച​ര​മ​വാ​ര്‍​ഷി​കം ഇ​ന്ന് ആ​ച​രി​ക്കും. പ​ന്ത്ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നെ ഗ​ര്‍​ഭം ധ​രി​ച്ചി​രി​ക്കെ കാ​ന്‍​സ​ര്‍ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യ അ​ച്ചാ​മ്മ ജേ​ക്ക​ബ്, ഗ​ര്‍​ഭ​ച്ഛി​ദ്രം ന​ട​ത്തി​യാ​ല്‍ മാ​ത്ര​മേ ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ സാ​ധ്യ​മാ​കൂ എ​ന്ന ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശം നി​ര​സി​ച്ച് ഗ​ര്‍​ഭ​സ്ഥ ശി​ശു​വി​ന്‍റെ ജീ​വ​ന്‍ സം​ര​ക്ഷി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​യാ​യ​ത്.


‘എ​ന്‍റെ ഉ​ദ​ര​ത്തി​ലു​ള്ള കു​ഞ്ഞി​നെ കൊ​ന്നു​കൊ​ണ്ടു​ള്ള ചി​കി​ത്സ എ​നി​ക്കുവേ​ണ്ട, ആ ​കു​ഞ്ഞി​നും ജീ​വി​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ട്’ എ​ന്ന അ​ച്ചാ​മ്മ​യു​ടെ ഉ​റ​ച്ച നി​ല​പാ​ട് പ്രോ​ലൈ​ഫ് ആ​ശ​യ​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ല്‍ പ്ര​ക​ട​മാ​ക്കി.

വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ 21 വ​ര്‍​ഷ​ത്തി​നി​ടെ 12 മ​ക്ക​ള്‍​ക്ക് ജ​ന്മം ന​ല്‍​കി​യ അ​ച്ചാ​മ്മ പ​ന്ത്ര​ണ്ടാ​മ​ത്തെ കു​ഞ്ഞ് ജ​നി​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്ക​കം 1973 ജൂ​ലൈ ഏ​ഴി​ന് ദൈ​വ​സ​ന്നി​ധി​യി​ലേ​ക്ക് വി​ളി​ക്ക​പ്പെ​ട്ടു. മു​ട്ടാ​ര്‍ കു​മ​ര​ഞ്ചി​റ പ​ള്ളി സെ​മി​ത്തേ​രി​യി​ലാ​ണ് അ​ച്ചാ​മ്മ ജേ​ക്ക​ബി​ന്‍റെ ക​ബ​റി​ടം സ്ഥി​തി ചെ​യ്യു​ന്ന​ത്.

12-ാമ​ത്തെ മ​ക​ന്‍ ഫാ. ​റെ​ജി പു​ലി​ക്കോ​ട്ട് എ​സ്‌ഡിബി ജൂ​ബി​ലി​യി​ല്‍


അ​ച്ചാ​മ്മ ജേ​ക്ക​ബി​ന്‍റെ 12-ാമ​ത്തെ മ​ക​ന്‍ ഫാ. ​റെ​ജി പു​ലി​ക്കോ​ട്ട് എ​സ്ഡി​ബി ഈ ​വ​ര്‍​ഷം ത​ന്‍റെ വൈ​ദി​ക​ പ​ട്ട​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി​യി​ലാ​ണ്. ഇ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് തെ​രു​വ്-​നി​രാ​ലം​ബ കു​ട്ടി​ക​ള്‍​ക്കാ​യി ശു​ശ്രൂ​ഷ ചെ​യ്തു​വ​രി​ക​യാ​ണ് ഈ ​വൈ​ദി​ക​ന്‍.

ജീ​വ​ന്‍ ജ്യോ​തി​സ് പ്രോ​ലൈ​ഫ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ച്ചാ​മ്മ ജേ​ക്ക​ബ് അ​നു​സ്മ​ര​ണ​വും കു​ട്ട​നാ​ട് റീ​ജ​ണ​ല്‍ പ്രോ​ലൈ​ഫ് സെ​മി​നാ​റും 11 ഉ​ച്ച​ക​ഴി​ഞ്ഞ് 1.45 മു​ത​ല്‍ 4.30 വ​രെ മു​ട്ടാ​ര്‍ കു​മ​ര​ഞ്ചി​റ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍ ന​ട​ക്കും. വ​ലി​യ കു​ടും​ബ​ത്തി​ന്‍റെ പ്ര​സ​ക്തി​യും കേ​ര​ള ജി​യ​ന്ന അ​ച്ചാ​മ്മ ജേ​ക്ക​ബ് എ​ന്ന​തു​മാ​ണ് മു​ഖ്യ​വി​ഷ​യ​ങ്ങ​ള്‍.

സ​മ്മേ​ള​നം ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ​മി​ലി അ​പ്പൊ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് പാ​റ​യ്ക്ക​ല്‍ ജൂ​ബി​ലേ​റി​യ​ന്‍ ഫാ. ​റെ​ജി പു​ലി​ക്കോ​ട്ട് എ​സ്ഡി​ബി​യെ ആ​ദ​രി​ക്കും. ഫാ. ​ജോ​സ​ഫ് ക​ട്ട​പ്പു​റം, റെ​ജി ആ​ഴാ​ഞ്ചി​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. യു​ഗേ​ഷ് പു​ളി​ക്ക​ന്‍ (കു​റ​വി​ല​ങ്ങാ​ട്), ഏ​ബ്ര​ഹാം പു​ത്ത​ന്‍​ക​ളം എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ക്കും. വൈ​കു​ന്നേ​രം 4.15ന് ​അ​ച്ചാ​മ്മ ജേ​ക്ക​ബ് സ്മാ​ര​ക​ത്തി​ല്‍ ഫാ. ​ജോ​ണി​ക്കു​ട്ടി ത​റ​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​പ്പീ​സ് നട​ക്കും.

Tags : Kerala Jhansi Nattuvishesham District News

Recent News

Corehub Up