നാവായിക്കുളം മങ്ങാട്ടു വാതുക്കലിൽ ശുചിമുറി മാലിന്യം ഒഴുക്കിയ നിലയിൽ
കല്ലമ്പലം: നാവായിക്കുളം മങ്ങാട്ടുവാതുക്കൽ പെട്രോൾ പമ്പിനു സമീപത്ത് ശുചിമു റി മാലിന്യം തള്ളുന്നതു പതിവാകുന്നെന്നു പരാതി. നാവായിക്കുളം തൃക്കോവിൽവട്ടം, 28-മൈയിൽ, താഴെ വെട്ടിയാറ വാർഡുകൾ സംഗമിക്കുന്ന സ്ഥലമാണിത്. ഇവിടെയാണു ശുചിമുറി മാലിന്യം സ്ഥിരമായി ഒഴി ക്കുന്ന ഭാഗമായി മാറിയിരി രിക്കുന്നത്. ആഴ്ചയിൽ അഞ്ചുദിവസമെങ്കിലും ഇവിടെ മാലിന്യം തള്ളുന്നുണ്ട്.
മുൻപും ഇവിടെ ശുചിമുറി മാലിന്യവും കോഴിവേസ്റ്റും തള്ളിയിരുന്നു. നിരവധി തവണ ഹെൽത്തിലും പഞ്ചായത്തി ലും പൊലിസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. രണ്ടു തവണ നാട്ടുകാർ വാഹനം പിടിച്ചു പൊലിസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അവർക്കെതിരേ നിസാര വകുപ്പുകൾ ചുമത്തി വാഹനങ്ങൾ വിട്ടുകൊടുക്കുകയാണ് ഉണ്ടായത്. മാലിന്യങ്ങൾ ഒഴുക്കുന്നതുമൂലം പരിസര പ്രദേശം ദുർഗന്ധപൂരിതമാണ്.
ദുർഗന്ധംമൂലം വഴിയാത്രക്കാർക്ക് ഇതുപഴി സഞ്ചരി ക്കാൻ കഴിയുന്നില്ല. പകർച്ചവ്യാധി-രോഗഭീഷണികൾക്കും ഇതു കാരണമാകുന്നു. മഴ പെയ്യുമ്പോൾ തൊട്ടടുത്തുള്ള തോട്ടിൽ മാലിന്യങ്ങൾ എത്തുമോയെന്ന ഭീതി യിലാണ് പ്രദേശവാസികൾ. ഗുരുതരമായ ആരോഗ്യ പ്രശ് നങ്ങൾക്കു വഴി വയ്ക്കുമെ ന്നും നാട്ടുകാർ ആരോപിക്കു ന്നു. വാർഡ് മെമ്പർമാരായ സജിനാ അശോകൻ, ആശാസുനിൽ, പ്രമോദ്, ബി.എസ്. സുബിത എന്നിവർ വീണ്ടും പരാതി നൽകിയിട്ടുണ്ട്.
Tags : Toilet waste Nattuvishesham District News public space