x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​വാ​റ്റു​പു​ഴ​യ്ക്ക് ആ​വേ​ശ​മാ​യി തൂ​ഫാ​ന്‍ 360 മി​നി മാ​ര​ത്ത​ണ്‍

വെബ് ഡെസ്ക്
Published: October 31, 2026 04:20 AM IST | Updated: October 31, 2026 04:20 AM IST

മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മൂ​വാ​റ്റു​പു​ഴ 360 തൂ​ഫാ​ന്‍ മി​നി മാ​ര​ത്ത​ണി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രോ​ടൊ​പ്പം ന​ട​ൻ ആ​സി​ഫ് അ​ലി സെ​ല്‍​ഫി​യെ​ടു​ക്കു​

മൂ​വാ​റ്റു​പു​ഴ : ല​ഹ​രി​ക്കെ​തി​രാ​യ സ​ന്ദേ​ശ​മു​യ​ര്‍​ത്തി മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മൂ​വാ​റ്റു​പു​ഴ 360 തൂ​ഫാ​ന്‍ മി​നി മാ​ര​ത്ത​ണ്‍ ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ടും വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ള്‍​കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.

ആ​യി​ര​ത്തി​ല​ധി​കം പേ​ര്‍ മാ​ര​ത്ത​ണി​ല്‍ പ​ങ്കെ​ടു​ത്തു. ന​ട​ൻ ആ​സി​ഫ് അ​ലി മാ​ര​ത്ത​ണ്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്‌​സ് മേ​രി ആ​ന്‍റണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

മാ​ര​ത്ത​ണി​ന്‍റെ മു​ഴു​വ​ന്‍ ദൂ​ര​വും പി​ന്നി​ട്ട് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി​യും മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യും ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യി. ന​ട​ൻ ആ​സി​ഫ് അ​ലി​യും മാ​ര​ത്ത​ണി​നൊ​പ്പം ചേ​ര്‍​ന്നു. മാ​ര​ത്ത​ണി​ന്‍റെ ഭാ​ഗ​മാ​യി ആ​വേ​ശ​ക​ര​മാ​യ സും​ബ, വാം​അ​പ്പ് സെ​ഷ​ന്‍, ഫ്‌​ളാ​ഷ് മോ​ബ് തു​ട​ങ്ങി വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച മാ​ര​ത്ത​ണ്‍ ചാ​ലി​ക്ക​ട​വ് ജം​ഗ്ഷ​നി​ലാ​ണ് അ​വ​സാ​നി​ച്ച​ത്. ല​ഹ​രി​ക്കെ​തി​രെ​യു​ള്ള സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ന്‍റെ ഓ​രോ കോ​ണി​ലേ​ക്കും എ​ത്തി​ക്കു​ക, ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, യു​വ​ജ​ന​ങ്ങ​ളെ​യും പൊ​തു​സ​മൂ​ഹ​ത്തെ​യും കാ​യി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ക, ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

പ​രി​പാ​ടി​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍, യു​വ​ജ​ന​ങ്ങ​ള്‍, വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കാ​ളി​ക​ളാ​യി.

ന​ഗ​ര​സ​ഭ, പൊ​ലി​സ്, എ​ക്‌​സൈ​സ് വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മാ​ര​ത്ത​ണി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി ന​ഗ​ര​സ​ഭ​യു​ടെ ജ​ന​കീ​യ ഇ​ട​പെ​ട​ല്‍ പ​ദ്ധ​തി​യാ​യ -വാ​ക്ക് വി​ത്ത് ന​ഗ​ര​സ​ഭ- ഇ​ന്ന് മു​ത​ല്‍ ആ​രം​ഭി​ക്കും. ആ​ദ്യ​ദി​നം രാ​വി​ലെ 6.30ന് 17-ാം ​വാ​ര്‍​ഡി​ലെ കൊ​മ്പ​നാ​ല്‍ റോ​ഡി​ല്‍ നി​ന്നാ​ണ് പ്ര​ഭാ​ത ന​ട​ത്ത​ത്തി​ന് തു​ട​ക്ക​മാ​കു​ന്ന​ത്.

ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​രോ വാ​ര്‍​ഡി​ലു​മെ​ത്തി ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നും അ​വ​രു​ടെ പ​രാ​തി​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളും കേ​ള്‍​ക്കാ​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags :

Recent News

Corehub Up