കരിങ്കയത്ത് ഫോറസ്റ്റ് സ്റ്റേഷനിൽ ആരംഭിച്ച ടൂൾ റൂമിന്റെ ഉദ്ഘാടനം
മംഗലംഡാം: സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി മംഗലം ഡാം ഫോറസ്റ്റ് സ്റ്റേഷനു കീഴിലെ വിവിധ സോളാർ ഫെൻസിംഗുകളുടെ അറ്റകുറ്റപ്പണികൾക്കായി കരിങ്കയത്തുള്ള മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷൻ ആസ്ഥാനത്ത് ടൂൾറൂം സജ്ജമായി.
കിഴക്കഞ്ചേരി, വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം. കലാധരൻ, ശാരദ ഗോപിനാഥ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
വണ്ടാഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുബിത മുരളീധരൻ, വണ്ടാഴി പഞ്ചായത്ത് മെംബർമാരായ രാധാകൃഷ്ണൻ, അച്ചാമ ജോസഫ്, കിഴക്കഞ്ചേരി പഞ്ചായത്ത് അംഗങ്ങളായ ധന്യ ബൈജു, എ. ഷെറീഫ്, നെന്മാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി. പ്രവീൺ, ആലത്തൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ. സുബൈർ, മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ മുഹമദ് ഹാഷിം, വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ ജന ജാഗ്രതാ സമിതി അംഗങ്ങൾ, സോളാർ ഫെൻസിംഗ് കർമസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.