x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​പാ​ത​യി​ല്‍ മ​രം ക​ട​പു​ഴ​കി ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടു

വെബ് ഡെസ്ക്
Published: July 31, 2026 10:04 PM IST | Updated: July 31, 2026 10:04 PM IST

ക​ട​പു​ഴ​കി വീ​ണ​ മ​രം മൂ​ല​മ​റ്റം മു​റി​ച്ചു​മാ​റ്റു​ന്നു.

കു​ള​മാ​വ്: തൊ​ടു​പു​ഴ പു​ളി​യ​ന്മ​ല സം​സ്ഥാ​ന​പാ​ത​യി​ല്‍ ക​രി​പ്പി​ല​ങ്ങാ​ടി​നു സ​മീ​പം വ​ന്‍​മ​രം ക​ട​പു​ഴ​കി റോ​ഡി​ലേ​ക്ക് വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. റോ​ഡ​രി​കി​ലെ ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ത്ത് നി​ന്നി​രു​ന്ന മ​രം ഇ​ല​ക്ട്രി​ക് ലൈ​നു​ക​ള്‍​ക്ക് മു​ക​ളി​ലൂ​ടെ​യാ​ണ് റോ​ഡി​ലേ​ക്കു പ​തി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ മൂ​ല​മ​റ്റം അ​ഗ്‌​നി​ര​ക്ഷാ നി​ല​യ​ത്തി​ലെ സേ​നാം​ഗ​ങ്ങ​ള്‍ ജെ.​സി.​ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ മ​രം മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യി പു​നഃ​സ്ഥാ​പി​ച്ചു.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​എ. ജാ​ഫ​ര്‍​ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സീ​നി​യ​ര്‍ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ ജി​ന്‍​സ് മാ​ത്യു, ഫ​യ​ര്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ എം.​പി.​സി​ജു , റോ​യി മാ​ത്യു, ജ​യിം​സ് തോ​മ​സ്, അ​നീ​ഷ് കെ. ​ഷാ​ജി, അ​ഫ്‌​സ​ല്‍ ഖാ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് മ​രം വെ​ട്ടി മാ​റ്റി​യ​ത്. സം​ഭ​വ​സ്ഥ​ല​ത്ത് കു​ള​മാ​വ് പോ​ലീ​സും കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രും എ​ത്തി ആ​വ​ശ്യ​മാ​യ മേ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു. മ​രം വീ​ണ​തു​മൂ​ലം ഒ​രു മ​ണി​ക്കൂ​റോ​ളം സം​സ്ഥാ​ന​പാ​ത​യി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Tags : Nattuvishesham Districtnews Traffic disrupted

Recent News

Corehub Up