x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീപോർട്ട്-എയർപോർട്ട് റോഡിൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി വീ​ണ്ടും കൈ​യേ​റ്റം

വെബ് ഡെസ്ക്
Published: July 24, 2026 03:58 AM IST | Updated: July 24, 2026 03:58 AM IST

മഹിളാലയം ജംഗ്ഷനിലെ കൈയേറ്റം

ആ​ലു​വ: പ​ല​ത​വ​ണ ഒ​ഴി​പ്പി​ച്ചി​ട്ടും സീ​പോ​ർ​ട്ട് - എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ മ​ഹി​ളാ​ല​യം ജം​ഗ്ഷ​ൻ മു​ത​ൽ ചൊ​വ്വ​ര പാ​ലം മേ​ഖ​ല വ​രെ കൈ​യേ​റി വീ​ണ്ടും വ​ഴി​യോ​ര​ക്ക​ച്ച​വ​ടം. റോ​ഡ് വി​ക​സ​നം വൈ​കു​ന്ന​ത് മു​ത​ലാ​ക്കി​യാ​ണ് കൈ​യേ​റ്റ​ക്കാ​ർ മ​ട​ങ്ങി​വ​രു​ന്ന​ത്.

ഇ​തേ​തു​ട​ർ​ന്ന് പെ​രു​മ്പാ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റൂ​ട്ടി​ലെ മ​ഹി​ളാ​ല​യം ജം​ഗ്ഷ​നി​ൽ പ​ക​ൽ സ​മ​യം ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടേ​യും യാ​ത്ര​ക്കാ​രു​ടേ​യും പ​രാ​തി.

സീ​പോ​ർ​ട്ട്- എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ കോ​വി​ഡ് സ​മ​യ​ത്താ​ണ് കൈ​യേ​റ്റം രൂ​ക്ഷ​മാ​യ​ത്. കൂ​ണ് പോ​ലെ പ​ണി​തു​യ​ർ​ത്തി​യ ചെ​റി​യ ഷെ​ഡു​ക​ളി​ൽ നി​ന്ന് മാ​ലി​ന്യം സ​മീ​പ​ത്തെ വീ​ടു​ക​ളു​ടെ പ​റ​മ്പി​ലേ​ക്കും പു​ഴ​യി​ലേ​ക്കും വ​ലി​ച്ചെ​റി​യു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഏ​താ​നും പേ​ർ കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​കൂ​ല വി​ധി നേ​ടി​യ​തി​നെ തു​ട​ർ​ന്ന് റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക് ത​യാ​റാ​യി​രു​ന്നു.

വ​ഴി​യോ​ര ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രു​ടെ മു​ന്നി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടാ​ണ് പ​ല​രും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്. ഇ​ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്.
ഇ​രു​പ​ത് വ​ർ​ഷം മു​മ്പാ​ണ് സീ​പോ​ർ​ട്ട്- എ​യ​ർ​പോ​ർ​ട്ട് റോ​ഡി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്ത​ത്. മ​ഹി​ളാ​ല​യം ജം​ഗ്ഷ​നെ​യും തു​രു​ത്തി​നേ​യും ബ​ന്ധി​പ്പി​ച്ചും തു​രു​ത്തി​നേ​യും ചൊ​വ്വ​ര​യേ​യും ബ​ന്ധി​പ്പി​ച്ചും ര​ണ്ട് പാ​ല​ങ്ങ​ൾ വ​ന്നു.
എ​ന്നാ​ൽ ക​ള​മ​ശേ​രി​യി​ൽ നി​ന്ന് മ​ഹി​ളാ​ല​യം പാ​ലം വ​രെ റോ​ഡ് നി​ർ​മാ​ണം ന​ട​ന്നി​ട്ടി​ല്ല. ഭൂ​ഉ​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : Local News Nattuvishesham Traffic jam Seaport-Airport Road

Recent News

Corehub Up