തിരുവമ്പാടി: പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് വോളണ്ടിയർമാർക്ക് ത്രിദിന പരിശീലനം നൽകി. മൂന്ന് ദിവസങ്ങളിലായി കുടുംബാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആർ. അജിത അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഫിറോസ് ഖാൻ, വികസന സ്ഥിരംസമിതി അധ്യക്ഷൻ മനോജ് സെബാസ്റ്റ്യൻ, വാർഡ് അംഗങ്ങളായ സ്മിത ബാബു, ടി.കെ. ശിവൻ, മറിയാമ്മ ബാബു, കെ.ബി. റിനി, പ്രീതി രാജീവ്, ബിജു എണ്ണാറമണ്ണിൽ, ജോഷി പുല്ലുകാട്ടിൽ, സോണി മണ്ഡപത്തിൽ, മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, കമ്മ്യൂണിറ്റി നഴ്സ് ടി.എ. ലിസി എന്നിവർ പ്രസംഗിച്ചു. ഫിസിയോതെറാപ്പിസ്റ്റ് ഡോണി മാത്യു, നഴ്സ് ബിൻസി തോമസ്, ഫിസിയോതെറാപ്പിസ്റ്റ് പി.വി. വിദ്യശ്രീ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
Tags : nattu vishesham Training provided to palliative