x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുനലൂരിൽ കാ​റു​ക​ള്‍​ക്ക് മുകളിൽ മ​ര​ക്കൊ​മ്പ് വീ​ണു; ഡ്രൈ​വ​ര്‍ ര​ക്ഷ​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: November 22, 2026 01:39 AM IST | Updated: November 22, 2026 01:39 AM IST

പു​ന​ലൂ​രി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റു​ക​ള്‍​ക്കു മുകളിൽ കൂ​റ്റ​ന്‍ മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞു​വീ​ണ​ത് മാ​റ്റി​യ​പ്പോ​ള്‍.

കൊ​ല്ലം : പു​ന​ലൂ​രി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റു​ക​ള്‍​ക്കു​മീ​തെ കൂ​റ്റ​ന്‍ മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞു​വീ​ണ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ ഡ്രൈ​വ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പു​ന​ലൂ​ര്‍-​മൂ​വാ​റ്റു​പു​ഴ ഹൈ​വേ​യി​ല്‍ പു​ന​ലൂ​ര്‍ ഹൈ​സ്‌​കൂ​ള്‍ ജം​ഗ​ഷ​നി​ല്‍ ആ​മ​ക്കു​ള​ത്തി​നോ​ടു ചേ​ര്‍​ന്നാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ജ​ല അഥോ​റി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ കാ​റും നെ​ല്ലി​പ്പ​ള്ളി ക​ല്ലാ​ര്‍ സ്വ​ദേ​ശി​യു​ടെ ടാ​ക്സി കാ​റു​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ഇ​തി​ല്‍ ടാ​ക്സി കാ​റി​ലെ ഡ്രൈ​വ​റാ​ണ് പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. കാ​റി​ന് കേ​ടു​പാ​ടു​ണ്ടാ​യി. കൂ​റ്റ​ന്‍ ബ​ദാം മ​ര​ത്തി​ന്‍റെ കൊ​മ്പാ​ണ് ഒ​ടി​ഞ്ഞു​വീ​ണ​ത്. ഈ​സ​മ​യം മ​ഴ​യോ കാ​റ്റോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ജ​ല അഥോ​റി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ കാ​ര്‍ സ്ഥി​ര​മാ​യി ഈ ​മ​ര​ത്തി​നു കീ​ഴെ​യാ​ണ് നി​ര്‍​ത്തി​യി​ടാ​റു​ള്ള​ത്.

ടാ​ക്സി കാ​ര്‍ മ​ര​ത്തി​നു കീ​ഴി​ലാ​യി നി​ര്‍​ത്തി​യി​ടാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് കൊ​മ്പ് ഒ​ടി​ഞ്ഞു​വീ​ണ​ത്. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി​ക്കൂ​ടി ചി​ല്ല​ക​ള്‍ നീ​ക്കി​യ​ശേ​ഷം ഡ്രൈ​വ​ർ പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പു​ന​ലൂ​ര്‍ ഫ​യ​ര്‍​സ്റ്റേ​ഷ​നി​ല്‍​ നി​ന്ന് സേ​നാം​ഗ​ങ്ങ​ള്‍ എ​ത്തി ചി​ല്ല​ക​ള്‍ മു​റി​ച്ചു​നീ​ക്കി ര​ണ്ടു കാ​റു​ക​ളും പു​റ​ത്തെ​ടു​ത്തു.
മ​ണ്ഡ​ല​കാ​ല​മാ​യ​തോ​ടെ നി​ര​ന്ത​രം വാ​ഹ​ന​ങ്ങ​ള്‍ പോ​കു​ന്ന പാ​ത​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​യ തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ ശ​ബ​രി​മ​ല​യ്ക്ക് പോ​കു​ന്ന​ത് ഈ ​പാ​ത വ​ഴി​യാ​ണ്.

മ​ണ്ഡ​ല​കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി പാ​ത​ക​ളി​ലെ അ​പ​ക​ട​നി​ല​യി​ലു​ള്ള മ​ര​ങ്ങ​ളും കൊ​മ്പു​ക​ളും നീ​ക്ക​ണ​മെ​ന്ന് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഇ​ത് പൂ​ര്‍​ണ​മാ​യി ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. അ​താ​ണ് അ​പ​ക​ട​കാ​ര​ണ​മാ​യ​ത്.

 

Tags : Tree branch Nattuvishesham District News

Recent News

Corehub Up