താഴെക്കോട്: താഴേക്കോട് പഞ്ചായത്തിലെ പൊതുശ്മശാന ഭൂമിയിലെ മരംമുറി കൊള്ളക്കെതിരെ സിപിഎം പ്രവർത്തകർ തഴെക്കോട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രധിഷേധ മാർച്ച് നടത്തി.
മരം കൊള്ളക്ക് ഒത്താശ ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്നും മരംകൊള്ള നടത്തിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. സിപിഎം ഏരിയ കമ്മിറ്റി അംഗം വള്ളൂരാൻ ഹനീഫ മാർച്ച് ഉദ്ഘാടനം ചെയ്തു. ടി.ടി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. അനീഷ്, സിപിഎം ലോക്കൽ സെക്രട്ടറി പി.കെ. അഫ്സൽ, പൊന്നെത്ത് ഉമ്മർ, വാർഡ് മെംബർ പി. മൊയ്തുപ്പു തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham Tree felling CPM holds