x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ​യി​ല്‍ ത്രി​കോ​ണ പോ​രാ​ട്ടം


Published: December 5, 2025 11:25 PM IST | Updated: December 5, 2025 11:25 PM IST

മാ​വേ​ലി​ക്ക​ര: മാ​ജി​ക്ക​ല്‍ ന​മ്പ​രാ​യ 9,9,9,1 എ​ന്ന ക​ക്ഷിനി​ല​യി​ല്‍ നി​ന്ന് ആ​ര് ഇ​ത്ത​വ​ണ ന​ഗ​ര​സ​ഭ​യു​ടെ ഭ​ര​ണച​ക്രം തി​രി​ക്കു​മെ​ന്ന ത​ര​ത്തി​ലു​ള്ള ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് മാ​വേ​ലി​ക്ക​ര​യി​ല്‍ ന​ട​ക്കു​ന്ന​ത്. ആ​ര്‍​ക്കും വ്യ​ക്ത​മാ​യ മു​ന്‍​തൂ​ക്ക​മി​ല്ലാ​ത്ത ന​ഗ​ര​സ​ഭാ ഭ​ര​ണം പി​ടി​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​മാ​ണ് മു​ന്ന​ണി​ക​ള്‍ ന​ട​ത്തു​ന്ന​ത്.

ന​ഗ​ര​സ​ഭ നി​ല​വി​ല്‍ വ​ന്ന​തി​നു ശേ​ഷം കോ​ണ്‍​ഗ്ര​സാ​യി​രു​ന്നു ദീ​ര്‍​ഘ​കാ​ലം ഭ​രി​ച്ചി​രു​ന്ന​ത്. ആ​റു വ​ര്‍​ഷം സി​പി​എ​മ്മും അ​ധി​കാ​ര​ത്തി​ല്‍ ഏ​റി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ബി​ജെ​പി​യും തു​ല്യ ശ​ക്തി​ക​ളാ​യി ന​ഗ​ര​സ​ഭ​യി​ല്‍ ഒ​ന്‍​പ​ത് അം​ഗ​ങ്ങ​ള്‍ വീ​തം മൂ​ന്ന് മു​ന്ന​ണി​ക്കും ല​ഭി​ച്ചു. സി​പി​എം വി​മ​ത​നാ​യി ജ​യി​ച്ചു​വ​ന്ന കെ.​വി.​ശ്രീ​കു​മാ​ര്‍ യു​ഡി​എ​ഫി​നോ​ടൊ​പ്പം നി​ല​കൊ​ണ്ട​തോ​ടെ യു​ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ചെ​ടു​ത്തു.

നാ​ലേ​കാ​ല്‍ വ​ര്‍​ഷം ശ്രീ​കു​മാ​ര്‍ ചെ​യ​ര്‍​മാ​നാ​യി തു​ട​ര്‍​ന്നു. ഒ​ടു​വി​ല്‍ അ​വി​ശ്വാ​സ​ത്തി​ലൂ​ടെ യു​ഡി​എ​ഫ് ശ്രീ​കു​മാ​റി​നെ പു​റ​ത്താ​ക്കി. തു​ട​ര്‍​ന്ന് എ​ല്‍​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​യാ​യ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ബി​നു വ​ര്‍​ഗീ​സി​ന്‍റെ പി​ന്തു​ണ​യി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ നൈ​നാ​ന്‍ സി.​കു​റ്റിശേരി​ല്‍ ചെ​യ​ര്‍​മാ​നാ​യി.

ഭ​ര​ണത്തു​ട​ര്‍​ച്ച​യ്ക്കാ​യി യു​ഡി​എ​ഫ് വോ​ട്ട് ചോ​ദി​ക്കു​മ്പോ​ള്‍ അ​ഞ്ചു വ​ര്‍​ഷ​ത്തെ വി​ക​സ​ന മു​ര​ടി​പ്പാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണം. ഇ​രുമു​ന്ന​ണി​ക​ളു​ടെ​യും കാ​ല​യ​ള​വി​ലെ അ​ഴി​മ​തി​യാ​ണ് ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ലു​ള്ള​ത്.

1901ലെ ​മൂ​ന്നാം റ​ഗു​ലേ​ഷ​ന്‍ ആ​ക്ട് അ​നു​സ​രി​ച്ചാ​ണ് മാ​വേ​ലി​ക്ക​ര​യി​ല്‍ ഒ​രു ഭ​ര​ണ​സം​വി​ധാ​ന​ത്തി​നു തു​ട​ക്കം കു​റി​ക്കു​ന്ന​ത്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 1912ല്‍ ​മാ​വേ​ലി​ക്ക​ര ടൗ​ണ്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്നു. തെ​ക്കേ കൊ​ട്ടാ​ര​ത്തി​ല്‍ ഉ​ദ​യ​വ​ര്‍​മയാ​ണ് നോ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ട്ട ആ​ദ്യ ചെ​യ​ര്‍​മാ​ന്‍ 1922വ​രെ അ​ദ്ദേ​ഹം ആ ​സ്ഥാ​ന​ത്തു തു​ട​ര്‍​ന്നു.


1920ല്‍ ​മാ​വേ​ലി​ക്ക​ര​യെ ന​ഗ​ര​സ​ഭ​യാ​ക്കി ഉ​യ​ര്‍​ത്തി. ന​ഗ​ര​സ​ഭ​യു​ടെ ആ​ദ്യ​ത്തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ചെ​യ​ര്‍​മാ​ന്‍ ചി​ത്ര​കാ​ര​ന്‍ രാ​ജാ ര​വി​വ​ര്‍​മയു​ടെ മ​ക​ന്‍ ആ​ര്‍​ട്ടി​സ്റ്റ് രാ​മ​വ​ര്‍​മ രാ​ജ​യാ​ണ് പ​ത്തു​വ​ര്‍​ഷം അ​ദ്ദേ​ഹം സ്ഥാ​ന​ത്ത് തു​ട​ര്‍​ന്നു. 1932 മു​ത​ല്‍ ഒ​രു വ​ര്‍​ഷ​ക്കാ​ലം കൊ​പ്പാ​റ വ​ട​ക്കേ​തി​ല്‍ ഗോ​വി​ന്ദ​ന്‍ ത​മ്പി ചെ​യ​ര്‍​മാ​നാ​യി. 1937ല്‍ ​മാ​വേ​ലി​ക്ക​ര​യ്ക്ക് മു​നിസി​പ്പാ​ലി​റ്റി സ്ഥാ​നം ന​ഷ്ട​മാ​യി. ശ്രീ​ചി​ത്തി​ര​തി​രു​നാ​ള്‍ സ്റ്റേ​റ്റ് കൗ​ണ്‍​സി​ല്‍ അം​ഗ​മാ​യി​രു​ന്ന കൊ​ച്ചി​ക്ക​ല്‍ കൃ​ഷ്ണ​ന്‍ ത​മ്പി, എം.​എ​ന്‍.​ഗോ​വി​ന്ദ​ന്‍​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഫ​ല​മാ​യി 1942ല്‍ ​മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല്‍ സ്ഥാ​നം പു​നഃസ്ഥാ​പി​ച്ചു.

1942ല്‍ ​അ​ഡ്വ. ​കെ. രാ​മ​വ​ര്‍​മ ചെ​യ​ര്‍​മാ​നാ​യി. 1943ല്‍ ​അ​ദ്ദേ​ഹം രാ​ജി​വ​ച്ച​തി​നെത്തു​ട​ര്‍​ന്ന് പോ​ള​ച്ചി​റ​യ്ക്ക​ല്‍ പി.​സി.​കോ​ശി ചെ​യ​ര്‍​മാ​നാ​യി. 1946ല്‍ ​ഓ​ണ​മ്പ​ള്ളി​ല്‍ അ​ഡ്വ.​ആ​ര്‍.​ബാ​ല​കൃ​ഷ്ണ​പി​ള്ള ചെ​യ​ര്‍​മാ​നാ​യി. എം.​ഡാ​നി​യേ​ല്‍ (1953-56), എ​സ്. കു​ള​ത്തു അ​യ്യ​ര്‍ (1956-61), പോ​ള​ച്ചി​റ​യ്ക്ക​ല്‍ പി.​സി.​കോ​ശി (1962-68), എ​സ്.​എ​സ്. പി​ള്ള (1968-79), പി.​സി.​നൈ​നാ​ന്‍ പോ​ള​ച്ചി​റ​യ്ക്ക​ല്‍ (1979-84), 1984ല്‍ ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​തി​രു​ന്ന​തി​നാ​ല്‍ നാ​ലു വ​ര്‍​ഷ​ക്കാ​ലം ചെ​ങ്ങ​ന്നൂ​ര്‍ ആ​ര്‍​ഡി​ഒ​യു​ടെ ചു​മ​ത​ല​യി​ലാ​ണ് ഭ​ര​ണ​കാ​ര്യ​ങ്ങ​ള്‍ ന​ട​ന്ന​ത്.

കോ​ണ്‍​ഗ്ര​സിലെ പ​ട​ല​പ്പി​ണ​ക്ക​ത്തെത്തു​ട​ര്‍​ന്ന് 2004ല്‍ ​ആ​ദ്യ​മാ​യി സിപിഎ​മ്മി​ന് അ​ധ്യ​ക്ഷ സ്ഥാ​നം ല​ഭി​ച്ചു. കെ.​ബാ​ല​ച​ന്ദ്ര​നാ​ണ് സിപിഎ​മ്മി​ന്‍റെ ആ​ദ്യ ചെ​യ​ര്‍​മാ​ന്‍. അ​പ​ക​ട​ത്തി​ല്‍ ഇ​ദ്ദേ​ഹം മ​രി​ച്ച​തി​നെത്തു​ട​ര്‍​ന്ന് യുഡിഎ​ഫ് പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര​നാ​യ പി.​കെ. മ​ഹേ​ന്ദ്ര​ന്‍ ചെ​യ​ര്‍​മാ​നാ​യി. 2005ല്‍ ​കോ​ണ്‍​ഗ്ര​സി​ലെ ല​ളി​താ ര​വി​ന്ദ്ര​നാ​ഥും തു​ട​ര്‍​ന്ന് എ​സ്.​ബി​ന്ദു​വും ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രാ​യി. 2010ല്‍ ​കോ​ണ്‍​ഗ്ര​സി​ലെ അ​ഡ്വ.​കെ. ആ​ര്‍. മു​ര​ളി​ധ​ര​ന്‍ ചെ​യ​ര്‍​മാ​നാ​യി. അ​വി​ശ്വാ​സ​ത്തത്തു​ട​ര്‍​ന്ന് മു​ര​ളീ​ധര​ന്‍ പു​റ​ത്താ​യ​തോ​ടെ 2014ല്‍ ​സിപി​എ​മ്മി​ലെ ലീ​ലാ അ​ഭി​ലാ​ഷ് ചെ​യ​ര്‍​പേ​ഴ്സ​ണാ​യി. 2015ല്‍ ​എ​ല്‍​ഡിഎ​ഫ് ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​തോ​ടെ ലീ​ലാ അ​ഭി​ലാ​ഷ് വീണ്ടും ചെ​യ​ര്‍​പേ​ഴ്സ​ണാ​യി.

നി​ല​വി​ല്‍ കോ​ണ്‍​ഗ്ര​സിലെ​നൈ​നാ​ന്‍ ​സി.​ കു​റ്റി​ശേ​രി​യാ​ണ് ചെ​യ​ര്‍​മാ​ന്‍.
ക​ക്ഷി​നി​ല: കോ​ണ്‍​ഗ്ര​സ്-9, ബി.​ജെ.​പി-9,സി.​പി.​എം-8, ജ​നാ​ധി​പ​ത്യ കോ​ണ്‍​ഗ്ര​സ്-1, സ്വ​ത​ന്ത്ര​ന്‍-1.

ആ​റു മാ​സം മു​ന്‍​പ് ന​ട​ന്ന ചെ​യ​ര്‍​മാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് അം​ഗം കോ​ണ്‍​ഗ്ര​സി​നോ​ടൊ​പ്പ​വും, സ്വ​ത​ന്ത്ര​ന്‍ സി​പിഎ​മ്മി​നോ​ടൊ​പ്പ​വും ചേ​ര്‍​ന്നു.

ആ​കെ​യു​ള്ള 28 സീ​റ്റി​ല്‍ യു.​ഡി.​എ​ഫി​ല്‍ കോ​ണ്‍​ഗ്ര​സ് 24, കേ​ര​ള കോ​ണ്‍​ഗ്ര​സ്-2, കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്), ആ​ര്‍.​എ​സ്.​പി -ഓ​രോ സീ​റ്റി​ലും മ​ത്സ​രി​ക്കു​ന്നു. എ​ല്‍ഡിഎ​ഫി​ല്‍ സിപിഎം- 21 സീ​റ്റി​ലും, സി.​പി.​ഐ-5, കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം -2 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​ന്നു. എ​ന്‍.​ഡി.​എ​യി​ല്‍ ബി.​ജെ.​പി മാ​ത്രം 28 സീ​റ്റി​ലും മ​ത്സ​രി​ക്കു​ന്നു.

Tags : Mavelikkara City Council nattuvisesham locl news

Recent News

Corehub Up