x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​വി​ലാ​ക​ട​പ്പു​റ​ത്ത് സു​നാ​മി മോ​ക് ഡ്രി​ൽ ന​ട​ത്തി

വെബ് ഡെസ്ക്
Published: August 19, 2026 03:19 AM IST | Updated: August 19, 2026 03:19 AM IST

മാ​വി​ലാ​ക​ട​പ്പു​റ​ത്ത് ന​ട​ത്തി​യ മോ​ക് ഡ്രി​ൽ.

വ​ലി​യ​പ​റ​മ്പ്: സു​നാ​മി ദു​ര​ന്ത​സാ​ധ്യ​ത​യെ നേ​രി​ടാ​നു​ള്ള യു​നെ​സ്കോ​യു​ടെ സു​നാ​മി റെ​ഡി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​വി​ലാ​ക​ട​പ്പു​റ​ത്ത് മോ​ക് ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ചു.

ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സം ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ട​ലി​ൽ നി​ന്നു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഒ​ഴി​വാ​ക്കി​യാ​ണ് മോ​ക് ഡ്രി​ൽ ന​ട​ത്തി​യ​ത്. എ​ഡി​എം പി. ​ഉ​ദ​യ​കു​മാ​ർ, കാ​ഞ്ഞ​ങ്ങാ​ട് ആ​ർ​ഡി​ഒ പി. ​സു​ധീ​പ്, ത​ഹ​സി​ൽ​ദാ​ർ കെ. ​ര​മേ​ശ​ൻ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ പി.​വി. തു​ള​സീ​രാ​ജ്, വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ടി. ബു​ഷ​റ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. മ​നോ​ജ്, അ​ഗ്നി​ര​ക്ഷാ സേ​ന തൃ​ക്ക​രി​പ്പൂ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​വി. പ്ര​ഭാ​ക​ര​ൻ, ച​ന്തേ​ര എ​സ്ഐ കെ.​പി. സ​തീ​ഷ് കു​മാ​ർ, തീ​ര​ദേ​ശ പൊ​ലീ​സ് എ​സ്ഐ എം. ​രാ​ജ്മോ​ഹ​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ശ്രീ​കു​മാ​ർ മോ​ഹ​ൻ, ഡോ. ​പി.​എ​ച്ച്. മു​ബാ​റ​ക്, ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഹ​മ്മ​ദ് ഷെ​ഫീ​ഖ്, ഫി​ഷ​റീ​സ് അ​സി. ഡ​യ​റ​ക്ട​ർ കെ. ​ശ്രീ​ജേ​ഷ്, ഹ​സാ​ർ​ഡ് അ​ന​ലി​സ്റ്റ് പി.​വി. ശി​ൽ​പ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജി​മ്മി ജോ​ൺ, സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ൻ. മോ​ഹ​ന​ൻ എ​ന്നി​വ​ർ മോ​ക് ഡ്രി​ല്ലി​ൽ പ​ങ്കെ​ടു​ത്തു.

Tags : mock drill NattuVishasham DistrictNews

Recent News

Corehub Up