പ്രതീകാത്മക ചിത്രം
ചേനപ്പാടി: എസ്എംവൈഎം തരകനാട്ടുകുന്ന് സെന്റ് ആന്റണീസ് യൂണിറ്റ് സംഘടിപ്പിക്കുന്ന വടംവലി മത്സരം 20നു നടക്കും. ഉച്ചയ്ക്ക് ഒന്നിന് രജിസ്ട്രഷേൻ ആരംഭിക്കും. വൈകുന്നേരം നാലിന് നടക്കുന്ന സമ്മേളനം ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. എസ്എംവൈഎം പ്രസിഡന്റ് ജോബി എടക്കാട്ട് അധ്യക്ഷത വഹിക്കും. വികാരി ഫാ. ഏബ്രഹാം കഴുന്നടിയിൽ മുഖ്യപ്രഭാഷണം നടത്തും. റോണി കെ. ബേബി എംഎൽഎ, മണിമല ഇൻഫന്റ് ജീസസ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. ജോസ് പുത്തൻചിറ എന്നിവർ മുഖ്യാതിഥികളായിരിക്കും. അനിമേറ്റർ സിസ്റ്റർ ജാസ്മിൻ എഫ്സിസി, എസ്എംവൈഎം ഭാരവാഹികൾ എന്നിവർ പ്രസംഗിക്കും.
4.30ന് വടംവലി മത്സരം ആരംഭിക്കും. ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനക്കാർക്ക് യഥാക്രമം 15,001, 10,001. 7,001, 5,001 രൂപയും എവറോളിംഗ് ട്രോഫിയും അഞ്ചു മുതൽ എട്ടുവരെ സ്ഥാനക്കാർക്ക് 2001 രൂപ വീതം കാഷ് അവാർഡും സമ്മാനിക്കും. കോട്ടയം ജില്ലാ വടംവലി അസോസിയേഷനാണ് മത്സരം നിയന്ത്രിക്കുന്നത്.