x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി ഉ​പ​യോ​ഗി​ച്ച് പോ​ലീ​സി​നെ​തി​രേ ആ​ക്ര​മ​ണം: ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍


Published: February 28, 2026 07:35 AM IST | Updated: February 28, 2026 07:35 AM IST

കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി​യി​ൽ പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച ര​ണ്ടു​പേ​ര്‍ പി​ടി​യി​ൽ. പ​ന്ത​ലാ​യ​നി സ്വ​ദേ​ശി പൂ​ക്കാ​ട്ട് അ​മ​ൽ (32), കൊ​ല്ലം വി​യ്യൂ​ർ സ്വ​ദേ​ശി അ​ജ​യ് (26) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.\

കൊ​യി​ലാ​ണ്ടി സി​ഐ സു​മി​ത്ത് കു​മാ​ർ, ഡ്രൈ​വ​ർ ഗം​ഗേ​ഷ് എ​ന്നി​വ​രെ​യാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി അ​രി​ക്കു​ളം എ​ട​വ​ന​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം ന​ട​ക്കു​ന്ന​തി​നി​ടെ പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഇ​വ​രെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ കു​റ്റം ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യ ഇ​രു​വ​രും ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Tags : nattu vishesham arrested assaulting

Recent News

Corehub Up