x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ൽ കാ​റി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു


Published: April 19, 2026 11:23 PM IST | Updated: April 19, 2026 11:23 PM IST

ചാ​ത്ത​ന്നൂ​ര്‍: നി​ര്‍​മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ പാ​ത​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ലേ​ക്ക് കാ​ര്‍ ഇ​ടി​ച്ചു ക​യ​റി കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു യു​വാ​ക്ക​ള്‍ മ​രി​ച്ചു. ലോ​റി​ക്ക് മു​ന്നി​ല്‍ നി​ന്ന ലോ​റി ഡ്രൈ​വ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പ​ര​വൂ​ര്‍ ക​ല​ക്കോ​ട് പ്ലാ​വി​ള തെ​ക്ക​തി​ല്‍ ഷാ​ജി​യു​ടെ​യും ജാ​സ്മി​ന്‍റെ​യും മ​ക​ന്‍ ചാ​ള്‍​സ് ഷാ​ജി(22), പ​ര​വൂ​ര്‍ ക​ല​ക്കോ​ട് തൊ​ടി​യി​ല്‍ വീ​ട്ടി​ല്‍ സെ​ട്രി​ക്കി​ന്‍റെ​യും എ​ലി​സ​ബ​ത്തി​ന്‍റെ​യും മ​ക​ന്‍ സാ​ന്‍​ജോ സി. ​ലൂ​യി​സ് (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത് പ​രി​ക്കേ​റ്റ ലോ​റി ഡ്രൈ​വ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നു​ള്ള​യാ​ളാ​ണ്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​ന് കൊ​ട്ടി​യം പ​റ​ക്കു​ളം ഉ​യ​ര​പ്പാ​ത​യി​ല്‍ പ​ട്ട​ര​മു​ക്കി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ് പ​റ​യു​ന്ന​ത്- കൊ​ട്ടി​യം ഭാ​ഗ​ത്തു നി​ന്ന് കൊ​ല്ല​ത്തേ​ക്കു പോ​യ കാ​റാ​ണ് റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്. ലോ​റി​യി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​നാ​യി കാ​ര്‍ 50 മീ​റ്റ​ര്‍ അ​ക​ലെ വ​ച്ചു ബ്രേ​ക്ക് ച​വി​ട്ടി​യെ​ങ്കി​ലും നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ലോ​റി ഡ്രൈ​വ​ര്‍ ലോ​റി​ക്ക് മു​ന്നി​ല്‍ നി​ന്ന് മു​ന്‍​വ​ശ​ത്തെ ഗ്ലാ​സ് വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. കാ​റി​നു​ള്ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ചാ​ള്‍​സി​നെ​യും സാ​ന്‍​ജോ​സി​നെ​യും നാ​ട്ടു​കാ​രാ​ണ് കാ​ര്‍ വെ​ട്ടി​പ്പൊ​ളി​ച്ച് പു​റ​ത്തെ​ടു​ത്ത​ത്. പി​ന്നീ​ടാ​ണ് ലോ​റി​ക്കും കാ​റി​നും ഇ​ട​യി​ല്‍ കി​ട​ന്ന ലോ​റി ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്. മൂ​ന്നു പേ​രെ​യും മേ​വ​റ​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു അ​പ്പോ​ഴേ​ക്കും ചാ​ള്‍​സും സ​നോ​ജും മ​രി​ച്ചി​രു​ന്നു. ലോ​റി ഡ്രൈ​വ​ര്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

ഇ​യാ​ളു​ടെ കാ​ലു​ക​ള്‍ ഒ​ടി​ഞ്ഞു തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. ക​ട​പ്പാ​ക്ക​ട​യി​ല്‍ നി​ന്ന് അ​ഗ്‌​നി ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളും അ​പ​ക​ട സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. ദേ​ശീ​യ പാ​ത നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ളം കൊ​ണ്ടു പോ​കു​ന്ന ലോ​റി​യാ​ണ് റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന​ത്. കൊ​ട്ടി​യം പൊ​ലീ​സ് കേ​സെ​ടു​ത്തു. സാ​ന്‍​ജ​യോ​ടെ സ​ഹോ​ദ​ര​ന്‍ സെ​വ​ന്യു, ചാ​ള്‍​സി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ള്‍ ഷി​ജി​ന്‍, ഷി​ജി.

Tags : Two youths die after car accident

Recent News

Corehub Up