x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​മാ​ണംനി​ല​ച്ച സ​ർ​ക്കാ​ർ കെട്ടിടം കു​പ്പ​ത്തൊ​ട്ടി​യാ​യി

കോ​ട്ടൂ​ർ സു​നി​ൽ
Published: October 4, 2026 01:49 AM IST | Updated: October 4, 2026 01:49 AM IST

കാ​ട്ടാ​ക്ക​ട: നെ​യ്യാ​റ്റി​ൻ​ക​ര - തി​രു​വ​ന​ന്ത​പു​രം റോ​ഡു​ക​ൾ​ക്കി​ട​യി​ലാ​യി കാ​ട്ടാ​ക്ക​ട ജം​ഗ്ഷ​നി​ല്‍ പാ​തി​വ​ഴി​യി​ൽ നി​ര്‍​മാ​ണം​നി​ല​ച്ച സ​ർ​ക്കാ​ർ മ​ന്ദി​രം മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​കു​ന്നു. മ​നു​ഷ്യ​വി​സ​ര്‍​ജ്യം മു​ത​ല്‍ അ​റ​വു​മാ​ലി​ന്യം​വ​രെ നി​ക്ഷേ​പി​ക്കു​ന്ന കു​പ്പ​ത്തൊ​ട്ടി​യാ​യി കെ​ട്ടി​ടം മാ​റി​യി​ട്ടും അ​ധി​കൃ​ത​ര്‍​ക്കു ക​ണ്ട​ഭാ​വ​മി​ല്ല.
കാ​ട്ടാ​ക്ക​ട​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​മെ​ന്നു പ​ഞ്ചാ​യ​ത്ത് പ​ല​യാ​വ​ർ​ത്തി പ്ര​ഖ്യാ​പി​ച്ചി​ട്ടും ജം​ഗ്ഷ​നി​ൽ ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന ഈ ​കെ​ട്ടി​ടം വൃ​ത്തി​യാ​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ല. പ​ഞ്ചാ​യ​ത്തി​നു സാം​സ്കാ​രി​ക​നി​ല​യം സ്ഥാ​പി​ക്കാ​നാ​ണ് കെ​ട്ടി​ട​നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്.1995 ൽ ​പ​ഞ്ചാ​യ​ത്ത് ത​ന​തു​ഫ​ണ്ടി​ൽ​നി​ന്ന് നാ​ലു​ല​ക്ഷം ചെ​ല​വി​ട്ടാ​ണ് റോ​ഡ​രി​കി​ലെ പു​റ​മ്പോ​ക്കു​ഭൂ​മി​യി​ൽ ഇ​രു​നി​ല മ​ന്ദി​ര നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. മാ​വേ​ലി​സ്റ്റോ​ർ, ലൈ​ബ്ര​റി, സാം​സ്കാ​രി​ക​നി​ല​യം എ​ന്നി​വ​യൊ​ക്കെ ഇ​വി​ടെ വ​രു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​മു​മ്പ് ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ​ച്ചൊ​ല്ലി റ​വ​ന്യു, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ളു​മാ​യി പ​ഞ്ചാ​യ​ത്ത് ത​ർ​ക്കം തു​ട​ങ്ങി. ഇ​തോ​ടെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു. ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ര്‍ ശ്ര​മി​ക്കാ​താ​യ​പ്പോ​ൾ കെ​ട്ടി​ടം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​യി. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ സ​ങ്കേ​ത​മാ​ണ് ഇ​വി​ട​മി​പ്പോ​ൾ.
ചാ​ക്കി​ലും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലും കെ​ട്ടി ഉ​പേ​ക്ഷി​ച്ച വ​ലി​യ അ​ള​വി​ലു​ള്ള മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന ഇ​ട​മാ​യും കെ​ട്ടി​ടം​മാ​റി. തെ​രു​വു​നാ​യ​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്രം​കൂ​ടി​യാ​ണി​വി​ടം. മാ​ലി​ന്യം നീ​ക്കു​ക​യോ, കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ക​യോ ചെ​യ്യ​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.=

കെ​ട്ടി​ടം ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കാ​ൻ സ്ഥ​ലം വി​ട്ടു​ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു പ​ഞ്ചാ​യ​ത്ത് ക​ത്ത് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ അ​വ​ർ ത​യാ​റാ​യി​ല്ല. കാ​ട്ടാ​ക്ക​ട ജം​ഗ്ഷ​ൻ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​നാ​ണ് പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നം. ഇ​തോ​ടെ ഇ​പ്പോ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കും.
വി.​ജെ. സു​നി​ത
പ്ര​ഡി​ഡ​ന്‍റ്, കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്ത്

വ​ള​രെ ദ​യ​നീ​യ​മാ​യ കാ​ഴ്ച​യാ​ണി​ത്. എ​ന്‍റെ നാ​ട്ടി​ലെ സാം​സ്കാ​രി​ക നി​ല​യ​ത്തി​നാ​യി പ​ണി​ത മ​ന്ദി​രം കു​പ്പ​തൊ​ട്ടി​യാ​യി മാ​റു​ന്ന കാ​ഴ്ച വേ​ദ​നാ​ജ​ന​കം. അ​ടി​യ​ന്തി​ര​മാ​യി ന​ട​പ​ടി​യെ​ടു​ക്ക​ണം.

അ​ഡ്വ: കാ​ട്ടാ​ക്ക​ട അ​നി​ൽ
പൊ​ന്ന​റ സാം​സ്കാ​രി​ക വേ​ദി

കാ​ട്ടാ​ക്ക​ട പ​ട്ട​ണ മ​ധ്യ​ത്തി​ലെ കെ​ട്ടി​ടം സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​യി മാ​റു​ന്ന​ത് തി​ക​ച്ചും അ​പ​ല​പ​നീ​യം. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
പ്ര​ദീ​പ്
സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up