x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ന്‍ മൂ​വ്‌​മെ​ന്‍റ് ഐ​ക്യ സെന്‍റ് തോ​മ​സ് ദി​നാ​ച​ര​ണം 


Published: July 5, 2026 06:14 AM IST | Updated: July 5, 2026 06:14 AM IST

യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ന്‍ മൂവ്മെന്‍റിന്‍റെ ഐ​ക്യ സെന്‍റ് തോ​മ​സ് ദി​നാ​ച​ര​ണം സെന്‍റ് പീ​റ്റേ​ഴ്‌​സ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ലി​ല്‍ മ​ന്ത്രി സി.​പി. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ വി​വി​ധ സ​ഭ​ക​ളു​ടെ ഐ​ക്യ കൂ​ട്ടാ​യ്മ​യാ​യ യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ന്‍ മൂ​വ്‌​മെ​ന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഐ​ക്യ സെ​ന്‍റ് തോ​മ​സ് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. മ​ന്ത്രി സി.​പി. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രി​സ്തു​വി​ന്‍റെ ശി​ഷ്യ​രി​ല്‍ ഏ​റെ വ്യ​ത്യ​സ്ഥ​നും ഏ​റ്റ​വും ധൈ​ര്യ​ശാ​ലി​യു​മാ​യി​രു​ന്നു വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹയെന്നു മ​ന്ത്രി പ​റ​ഞ്ഞു. പു​ന്ന​ന്‍ റോ​ഡ് സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് യാ​ക്കോ​ബാ​യ സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ വി​കാ​രി ഫാ. ​അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ലാ​ഞ്ചി​റ മ​ല​ങ്ക​ര മേ​ജ​ര്‍ സെ​മി​നാ​രി ഡീ​ന്‍ റ​വ.​ ഡോ. ജോ​ളി ക​രി​മ്പി​ല്‍ സെ​ന്‍റ് തോ​മ​സ് ദി​ന സ​ന്ദേ​ശം ന​ല്‍​കി. യു​സി​എം പ്ര​സി​ഡന്‍റ് ബെ​യ്‌​സി തോ​മ​സ് സ​ഖ​റി​യ, പ്രോ​ഗ്രാം കോ -​ ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​കോ​ശി എം. ​ജോ​ര്‍​ജ്, റ​വ.​എ​ന്‍.​ അ​ജി, റ​വ. ഡ​ബ്ല്യു. ലി​വി​ങ്സ്റ്റ​ന്‍, ഫാ. ​മി​ഥു​ന്‍ വ​ലി​യ പു​ളി​ഞ്ചാ​ക്കി​ല്‍, ഫാ. ​സാം ജോ​ര്‍​ജ് മാ​ത്യു, അ​ഡ്വ. വ​ത്സ ജോ​ണ്‍, മോ​ളി സ്റ്റാ​ന്‍​ലി, ഡോ. ​തോ​മ​സ് ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up