്രസിഡന്റ് എം.കെ. ബീന ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: യൂണിവേഴ്സൽ ഷോട്ടോക്കാൻ കരാട്ടെ യൂണിയൻ അഴിയന്നൂർ യുപി സ്കൂളിൽ സെമിനാർ സംഘടിപ്പിച്ചു. പാലക്കാട് ജില്ല സ്പോർട്സ് കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് ജിമ്മി ജോർജ് അധ്യക്ഷത വഹിച്ചു. സമദ് ആലുവ സ്വാഗതം പറഞ്ഞു. കടന്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ബീന സെമിനാർ ഉദ്ഘാടനം ചെയ്തു. പാലക്കാട് റെയിൽവേ പൊലിസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ. കൃഷ്ണകുമാർ ലഹരിവിരുദ്ധ ബോധവത്കരണം നടത്തി. പെരിന്തൽമണ്ണ ആർടിഒ വി.കെ. സമീർ വ്യക്തിത്വ വികസനം, റോഡ് സുരക്ഷ എന്ന വിഷയങ്ങളിൽ ബോധവത്കരണ ക്ലാസെടുത്തു.
കെഎസ്കെയു സംസ്ഥാന ചീഫ് ഇൻസ്ട്രക്ടർ സജി കാരിക്കൻ കണ്ണൂർ ബെൽറ്റ് അവാർഡുകൾ നൽകി. പരിപാടിക്ക് കടന്പഴിപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് മെംബർ സച്ചിദാനന്ദൻ, ഗോപകുമാർ കോയന്പത്തൂർ, അഡ്വ. ജിയോൾ പാലക്കാട്, നിമിയ എന്നിവർ ആശംസാപ്രസംഗം നടത്തി. രമേഷ് പാലക്കാട് നന്ദി പറഞ്ഞു.
Tags : NattuVishasham DistrictNews