x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ളി​ക്രോ​സ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന് സ​ര്‍​വ​ക​ലാ​ശാ​ല പു​ര​സ്‌​കാ​രം


Published: November 18, 2026 05:12 AM IST | Updated: November 18, 2026 05:12 AM IST

സി​സ്റ്റ​ര്‍ റോ​സ്‌​ല​റ്റ് ജോ​ണ്‍, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ ലി​ജോ ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​റ്റു​വാ​ങ്ങു​ന്നു.

കോ​ഴി​ക്കോ​ട്: ല​ഹ​രി​ക്കെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും വാ​യ​നാ പ്രോ​ത്സാ​ഹ​ന​ത്തി​നു​മാ​യി ഹോ​ളി​ക്രോ​സ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് ന​ട​പ്പാ​ക്കി​യ വാ​യ​നാ​മൃ​തം പ​ദ്ധ​തി​ക്ക് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പു​ര​സ്‌​കാ​രം. വാ​യ​നാ​മൃ​തം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ ഉ​ന്ന​തി​ക​ളി​ലേ​ക്ക് പു​സ്ത​ക​വി​ത​ര​ണം, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, ഉ​ന്ന​തി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ല​ഹ​രി​ക്കെ​തി​രേ ഫ്‌​ളാ​ഷ് മോ​ബ്, തെ​രു​വു​നാ​ട​കം തു​ട​ങ്ങി​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
ഹോ​ളി​ക്രോ​സ് കോ​ള​ജ് ഗ​വേ​ണിം​ഗ് ബോ​ര്‍​ഡ് അം​ഗം സി​സ്റ്റ​ര്‍ റോ​സ്‌​ല​റ്റ് ജോ​ണ്‍, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ ലി​ജോ ജോ​സ​ഫ്, വോ​ള​ന്‍റി​യ​ര്‍​മാ​രാ​യ ഇ. ​ഭാ​ഗ്യ, എ​ന്‍.​പി. ഉ​മ​റു​ല്‍ ഷം​ല​ക്ക്, കെ. ​പ്രാ​ര്‍​ത്ഥ​ന എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ര​ജി​സ്ട്രാ​ര്‍ പ്ര​ഫ. ഡോ. ​സി.​ഡി. സെ​ബാ​സ്റ്റ്യ​നി​ല്‍ നി​ന്ന് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി. പു​ര​സ്‌​കാ​ര​ദാ​ന ച​ട​ങ്ങ് വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. ഡോ. ​പി. ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags : College NSS Unit Nattuvishesham Districtnews

Recent News

Corehub Up