തൃശൂർ: പൂങ്കുന്നം മാംഗോ ബേക്കറിക്കു സമീപത്തു നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ കാർ പാർക്കിംഗിലെ സ്റ്റെയർകേസിൽ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
40 വയസ് തോന്നിക്കുന്ന, കറുപ്പുപാന്റ്സും കറുപ്പ് ടിഷർട്ടും ധരിച്ച അജ്ഞാതനായ പുരുഷനെയാണ് പ്ലാസ്റ്റിക് കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തൃശൂർ ടൗണ്‍ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 91-487-2363608.
Tags : Unknown body found Pookunnam