ഷൂട്ട് ദ റെയിൻ പെനാൽറ്റി ഷൂട്ട് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ഉരുളൻതണ്ണി ഫ്രണ്ട്സ് ക്ലബ് ടീമിന് കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് കാഷ് പ്ര
കോതമംഗലം: കോതമംഗലം മൺസൂൺ ഫെസ്റ്റിവലിന്റെ ഭാഗമായി തട്ടേക്കാട് മിനി സ്വിറ്റ്സർലാന്റിൽ സംഘടിപ്പിച്ച ഷൂട്ട് ദ റെയിൻ പെനാൽറ്റി ഷൂട്ട് മത്സരത്തിൽ ഉരുളൻതണ്ണി ഫ്രണ്ട്സ് ക്ലബ്ബിന് കിരീടം. ഫൈനലിലെത്തിയ ഫ്രണ്ട്സ് ക്ലബ് ഉരുളൻതണ്ണിയും ജോഗോ ബോണിറ്റോ കമ്പനിപ്പടിയും തമ്മിലുള്ള പോരാട്ടം ആവേശകരമായിരുന്നു. 16 ടീമുകൾ പങ്കെടുത്ത മൽസരം കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
ജോഗോ ബോണിറ്റോ കമ്പനിപ്പടി രണ്ടാം സമ്മാനവും കബനി യുവ പിണവൂർകുടി മൂന്നാം സമ്മാനവും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000, 1000 എന്നിങ്ങനെ ബോസ്കേജ് ഹോംസ്റ്റേ സ്പോൺസർ ചെയ്ത സമ്മാനതുക വിതരണം ചെയ്തു.
Tags : Nattuvishesham DistrictNews DeepikaNews penalty shootout